സ്‌നേഹംകൊണ്ട് വിരുന്നൂട്ടി ഒരു ഇഫ്താര്‍ സംഗമം
വളാഞ്ചേരി: മൈത്രിയുടെ പന്തലിട്ട് സ്‌നേഹംകൊണ്ട് വിരുന്നൂട്ടി ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി. 30 വര്‍ഷം തുടര്‍ച്ചയായി റമദാന്‍ വ്രതമനുഷ്ടിക്കുന്ന വളാഞ്ചേരിയിലെ വെസ്റ്റേണ്‍ പ്രഭാകരന്റെ വീട്ടില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമമാണ് വൈവിധ്യം കൊണ്ട് വേറിട്ട അനുഭവമായി മാറിയത്. ഹരിത പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ച നോമ്പുതുറക്ക് ശേഷം മുസ്‌ലിം സഹോദരങ്ങള്‍ക്ക് നിസ്‌കരിക്കുവാന്‍ പ്രഭാകരന്റെ വീട്ടിനകത്താണ് സൗകര്യമൊരുക്കിയത്.
എല്ലാ വേര്‍തിരിവുകള്‍ക്കും അപ്പുറത്ത് എല്ലാവരെയും ഒന്നിച്ചിരുത്താന്‍ കഴിഞ്ഞതും ഉമ്മറവാതിക്കല്‍ നിലവിളക്ക് പ്രകാശിക്കുമ്പോള്‍ അകത്ത് നിസ്‌കാരത്തിനായി മുസല്ല വിരിച്ചതും മാനവികതയുടെ ഒരു വലിയ കാഴ്ചയായിരുന്നു. തുടര്‍ന്ന് നടന്ന സ്‌നേഹ സംഗമത്തില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി. മുജീബ് റഹ്മാന്‍, സംവിധായകന്‍ ലാല്‍ ജോസ്, തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം, എന്‍.എം.കെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എ മുഹമ്മദ് കുട്ടി, മുനീര്‍ ഹുദവി വിളയില്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, നജീബ് കുറ്റിപ്പുറം, ചെഗുവേര ഫോറം പ്രസിഡന്റ് വി.പി.എം സാലിഹ്, കാടാമ്പുഴ മേല്‍ശാന്തി, എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി ഡോ. എന്‍.എം മുജീബ് റഹ്മാന്‍, ഡോ. എന്‍. മുഹമ്മദലി, അഷ്‌റഫലി കാളിയത്ത്, പറശേരി അസൈനാര്‍, ഷഹനാസ് പാലക്കല്‍, ടി.എം പത്മകുമാര്‍, സി. രാജേഷ്, സുരേഷ് പാറത്തൊടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."