സഊദിയില്‍ പീഡനവിരുദ്ധ നിയമത്തിനു മന്ത്രിസഭയുടെ അംഗീകാരം
റിയാദ്: ലൈംഗീക, പീഡന അതിക്രമ തടയാനായി പുതിയ നിയമ രൂപീകരിച്ചു സഊദി അറേബ്യ. ഇതിനായി ശക്തമായ ശിക്ഷാ വിധികള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമം.
സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് നിയമത്തിനു അംഗീകാരം നല്‍കിയത്. നേരത്തെ സഊദി ഉന്നത സഭയായ ശൂറ കൗണ്‍സില്‍ സമര്‍പ്പിച്ച നിയമ ത്തിനു മന്ത്രിസഭ അംഗീകാരം നല്‍കി പാസാക്കുകയായിരുന്നു.
ശൂറ കൗണ്‍സില്‍ അഡ്വൈസറി ബോര്‍ഡ് തിങ്കളാഴ്ച പീഡന വിരുദ്ധ നിയമം അംഗീകരിച്ചിരുന്നു. പീഡന വിരുദ്ധ നിയമ പ്രകാരം കുറ്റാരോപിതര്‍ക്ക് അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും 300,000 റിയാല്‍ പിഴയും ലഭിക്കും.
ഇസ്‌ലാമിക നിയമവും ചട്ടങ്ങളും ഉറപ്പുവരുത്തുന്ന രീതിയില്‍ വ്യക്തിത്വത്തിന്റെ സ്വകാര്യത, അന്തസ്സ്, വ്യക്തിപരമായ സ്വാതന്ത്ര്യം എന്നിവയെ സംരക്ഷിക്കുന്നതിനായി ഇരകളെ കുറ്റവിമുക്തരാക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ശൂറ കൗണ്‍സില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്യപുരുഷന്മാര്‍ തമ്മില്‍ പരസ്പരം കൈമാറുന്ന ഹൃദയ ചുംബനവും കിസ്സിങ് മെസേജ് സിംബലുകളുമെല്ലാം പുതിയ നിയമനത്തിന് കീഴില്‍ വരുമെന്നാണ് പറയെപ്പെടുന്നത്.
പീഡന വിരുദ്ധ നിയമ പ്രകാരം അത്തരം മെസേജുകള്‍ നീതീകരിക്കപ്പെടാന്‍ സ്ത്രീയും പുരുഷനും തമ്മില്‍ നിയമപരമായ ബന്ധം വേണം. അല്ലാത്ത പക്ഷം പീഡന വിരുദ്ധ നിയമ പ്രകാരം കുറ്റകരമാണെന്ന് പ്രമുഖ സഊദി ലീഗല്‍ കൗണ്‍സിലര്‍ ഖാലിദ് അല്‍ ബാബത്തീന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി ജൂണില്‍ ആരംഭിക്കാനിരിക്കെയാണ് പീഡന വിരുദ്ധ ബില്‍ കൊണ്ട് വന്നതെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."