നിപാ വൈറസ്: കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു, മരണം 17 ആയി
കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി റസീന്‍ (25) ആണ് മരിച്ചത്. നിപാ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ അതീവ നിരീക്ഷണവിഭാഗത്തിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മരണം.
ഇതോടെ നിപാ വൈറസ് ബാധയില്‍ മരണം 17 ആയി. ബുധനാഴ്ച രണ്ടു പേര് മരിച്ചിരുന്നു. ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ അടക്കം രോഗലക്ഷണങ്ങളുമായി എട്ട് പേര് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്.
ഫലം നെഗറ്റീവ്
കൊച്ചി: മസ്തിഷ്ക്കജ്വരം ബാധിച്ച് മെയ് 28ന് സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ കടമറ്റം സ്വദേശിനീയായ 49 വയസ്സുള്ള രോഗിയില്‍ നിന്നും ശേഖരിച്ച സാംപിളിന്റെ നിപാ വൈറസ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് മണിപ്പാല്‍ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. നിപാ വൈറസ് ബാധയോടനുബന്ധിച്ച് സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ തുടരുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."