ദിശാബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷം
കോട്ടയം: ജില്ലാ പഞ്ചായത്ത് ബജറ്റ് ശരിയായ ദിശാബോധമില്ലാത്തതാണെന്നു പ്രതിപക്ഷം ആരോപിച്ചു. പുതുതായി അവതരിപ്പിച്ച ബജറ്റ് മുന്‍ വര്‍ഷത്തേതിന്റെ ആവര്‍ത്തനവും കൂട്ടിച്ചേര്‍ക്കലും മാത്രമാണെന്ന് കെ രാജേഷ് പറഞ്ഞു.
കൂടിയാലോചനയോ ജനാധിപത്യസ്വഭാവമോ ബജറ്റിനില്ല. കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ പരിഗണന നല്‍കിയിട്ടില്ല. എസ്സി വികസനത്തിന് ഫണ്ട് വകയിരുത്താറുണ്ടെങ്കിലും ചെലവഴിക്കാറില്ലെന്നും രാജേഷ് ചൂണ്ടിക്കാട്ടി. ബജറ്റ് പരമ്പരാഗത മേഖലയെ അവഗണിച്ചതായി ടി സുഗതന് പറഞ്ഞു.
ബജറ്റില്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രത്യേക പദ്ധതിയില്ലെന്നും ജനോപകാര പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചാലും പ്രാവര്ത്തികമാവാറില്ലെന്നുമായിരുന്നു മഹേഷ് ചന്ദ്രന്റെ ആരോപണം. ഏബിള്‍ കോട്ടയം പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ മുന്‍വര്‍ഷത്തെ നടത്തിപ്പ് സംബന്ധിച്ച ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദവും ഉണ്ടായി. യുഡിഎഫ് അംഗങ്ങളായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാഗി ജോസഫ് തുടങ്ങിയവര്‍ ബജറ്റിനെ അനുകൂലിച്ച് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."