HOME
DETAILS

അതിര്‍ത്തി തുറക്കില്ലെന്നാവര്‍ത്തിച്ച് കര്‍ണാടക: ശ്രമം തുടരുമെന്ന് കേരളം

  
backup
March 28 2020 | 06:03 AM

kerala-karnataka-border-issue-due-to-covid

തിരുവനന്തപുരം: മാക്കുട്ടം ചുരം വഴിയുള്ള ഗതാഗതം അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് തുടരുന്നു. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം നിലച്ചിരിക്കുകയാണ്.

രണ്ട് ദിവസമായി തുടരുന്ന പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും ഉറപ്പുനല്‍കി.

കര്‍ണാടക പ്രകടിപ്പിക്കുന്നത് പ്രാകൃതമായ രീതിയെന്നും കാലഘട്ടത്തിന് അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

കര്‍ണാടക പൊലീസ് മോശമായി പെരുമാറിയെന്നും മര്‍ദ്ദിച്ചെന്നും ചില ലോറി ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു.

അതേ സമയം പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.ചരക്ക് നീക്കം തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ജനങ്ങളുടെ പോക്കുവരവ് നിയന്ത്രിക്കാനാണ് അതിര്‍ത്തി അടച്ചതെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  a day ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  a day ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a day ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  a day ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  a day ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  a day ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  a day ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  a day ago