HOME
DETAILS
MAL
റാന്നിയിലെ കൊവിഡ്-19 സ്ഥിരീകരിച്ച ദമ്പതികള്‍ ആശുപത്രി വിട്ടു
backup
March 28 2020 | 06:03 AM
കോട്ടയം: കൊവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റാന്നിയിലെ ദമ്പതികള്‍ ആശുപത്രി വിട്ടു. പരിശോധന ഫലത്തില്‍ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും വീട്ടില്‍ പറഞ്ഞു വിട്ടത്. കുറച്ച ദിവസം കൂടി ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയും.
ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ മകനും മരുമകളുമാണ് ഇവര്‍. ചെങ്ങളം സ്വദേശികളായ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."