എച്ച്1 എന്‍1 പനി: ജാഗ്രത വേണം
ആലപ്പുഴ: എച്ച്1 എന്‍1 പനിക്കെതിരേ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പനിയുണ്ടായാല്‍ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുക, ഉപ്പു ചേര്‍ത്ത കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീര് എന്നിവ ധാരാളം കുടിക്കുക.
എച്ച്1 എന്‍1 ചികിത്സാ സൗകര്യം സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക. വൈറല്‍ പനികള്‍ പടര്‍ന്ന് പിടിക്കുന്നത് തടയാനും ശ്വാസകോശ രോഗങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാനും ഈ ശീലം സഹായിക്കും.
ഗര്‍ഭിണികള്‍, ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍, പ്രമേഹരോഗികള്‍, പ്രായം ചെന്നവര്‍ എന്നിവര്‍ അടിയന്തര ചികിത്സ തേടണം. എച്ച്1 എന്‍1 പനി പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും.
ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."