HOME
DETAILS
MAL
സംസ്ഥാനത്ത് ആദ്യ കൊവിഡ്-19 മരണം സ്ഥിരീകരിച്ചു: എറണാകുളത്ത് 69 കാരന്‍ മരിച്ചു
backup
March 28 2020 | 06:03 AM
എറണാകുളം: സംസ്ഥാനത്തെ ആദ്യ കൊവിഡ്-19 മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 69കാരനാണ് മരിച്ചത്.
ദുബായില്‍ നിന്നെത്തിയ ഇദ്ദേഹത്തിനെ കടുത്ത ന്യുമോണിയ ലക്ഷണങ്ങളുമായി മാര്‍ച്ച് 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തേ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
വെന്റിലേറ്റര്‍ ചികിത്സയില്‍ തുടര്‍ന്ന ഇദ്ദേഹം ഇന്ന് രാവിലെ എട്ടുമണിയോടെ അന്തരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഇദ്ദേഹത്തിന്റെ ഭാര്യയും ഡ്രൈവറും രോഗലക്ഷണത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഇദ്ദേഹവുമായി ഇടപഴകിയ എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുടാതെ യാത്രചെയ്ത വിമാനത്തിലുള്ളവരും നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."