ഹണിട്രാപുകാരി എന്ന പേരില്‍ വ്യാജചിത്രം: പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിയെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രം സംബന്ധിച്ച് പൊലിസില്‍ പരാതി. രാജിവച്ച മന്ത്രി എ കെ ശശീന്ദ്രന്റെ കൂടെ നില്ക്കുന്ന ഫോട്ടോ അപകീര്‍ത്തികരമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്നു കാണിച്ച് മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.
പരാതിയില്‍ പരപ്പനങ്ങാടി പൊലിസ് ഐടി ആക്ട് പ്രകാരം കേസെടുത്തു.സംഭവത്തില്‍ വനിതാകമ്മിഷനും പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
മന്ത്രിയായിരിക്കെ ശശീന്ദ്രന് പങ്കെടുത്ത ഏതോ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ചത് ഈ പെണ്‍കുട്ടിയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്.
ചിത്രം പുറത്തുവിട്ടതിന്റെ ഉറവിടം അന്വേഷിക്കുമെന്നും ചിത്രം അപകീര്‍ത്തിപരമായി പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."