കിനാലൂരില്‍ 499 ഇതര സംസ്ഥാന തൊഴിലാളികള്‍ നിരീക്ഷണത്തിലല്ല: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് അധികൃതര്‍
കിനാലൂര്‍: പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ വ്യവസായ കേന്ദ്രത്തില്‍ 499 ഇതര സംസ്ഥാന തൊഴിലാളികള്‍ കൊറോണ നിരീക്ഷണത്തില്‍ ആണെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. ഒരു പ്രമുഖ പത്രത്തില്‍ ആണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന രീതിയിലുള്ള വാര്‍ത്ത വന്നത്.
പനങ്ങാട് പഞ്ചായത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആരും നിരീക്ഷണത്തില്‍ കഴിയുന്നില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്തും പറയുന്നത്. ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം കണക്കിലെടുത്ത് കമ്പനികള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല.
തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോവാന്‍ കഴിയാത്തതിനാല്‍ അവരെ കമ്പനി ക്വോര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ചിരിക്കുകയാണ്. എല്ലാ സുരക്ഷയും ഇവര്‍ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നിരിക്കെ അടിസ്ഥാന രഹിതമായ വാര്‍ത്ത കൊടുത്ത പത്രത്തിനെതിരെ നാട്ടുകാര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി.
അതേസമയം പനങ്ങാട് പഞ്ചായത്തിലാകെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 232 പേരാണുള്ളത്. ഇതില്‍ 88ആളുകള്‍ വിദേശത്ത് നിന്ന് വന്നവരാണ്. 88 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമുണ്ട്. 56 പേര്‍ വിവിധ ജില്ലകളില്‍ നിന്ന് വന്നവരാണ് . ഇവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചെന്ന് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പനങ്ങാട് പഞ്ചായത്തില്‍ ഇതുവരെ ആര്‍ക്കും കൊവിഡ് സ്ഥിതീകരിച്ചിട്ടില്ല. ആരും ഐസൊലേഷന്‍ വാര്‍ഡുകളിലും ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."