രാഷ്ട്രപതിയാവാനില്ല- ശിവസേനക്ക് മറുപടിയുമായി മോഹന്‍ ഭഗവത്
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താനില്ലെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഇതൊരു ഊഹാപോഹം മാത്രമാണ്. പത്രത്തിലാണ് താനും ഈ വാര്‍ത്ത വായിച്ചത്. പത്രത്തില്‍ വരുന്ന നൂറുകണക്കിന് വാര്‍ത്തകളില്‍ ഒന്നായി ഇതിനെ തള്ളിക്കളയണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
രാഷ്ട്രപതിയാവാന്‍ അനുയോജ്യന്‍ മോഹന്‍ ഭഗവത് ആണെന്ന് കഴിഞ്ഞ ദിവസം ശിവസേന എം പിയും പാര്‍ട്ടി വക്താവുമായ സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. ഹിന്ദു രാജ്യമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ഇത് സഹായകമാകുമെന്നാണ് കാരണമായി സഞ്ജയ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ശിവസേന ആരെ പിന്തുണക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കും. 2012 ജൂലൈ 25നാണ് അദ്ദേഹം അധികാരമേറ്റത്.
കഴിഞ്ഞ രണ്ടു രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും ശിവസേന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയാണ് പിന്തുണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."