കൊവിഡ്- 19: മരിച്ചതിലേറെയും പുരുഷന്മാർ? പഠനങ്ങള്‍ പുറത്തു വരുമ്പോള്‍ കാരണങ്ങള്‍ ഇതൊക്കെ!!
ബീജിംഗ് : ചൈനയിലെ വുഹാനില്‍ നിന്ന് വ്യാപിച്ച് കൊവിഡ് 19 ഇന്ന് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുന്നു.ഏകദേശം 22000 പേരെ കൊവിഡ് ഇതിനകം ബാധിച്ചു കഴിഞ്ഞു. അതിനിടെ ഈ വൈറസ് വ്യാപനത്തിന് പ്രായവും ആരോഗ്യപരമായ അവസ്ഥകളും അനുസരിച്ച് വിവേചനം കാണിക്കുന്നുവെന്ന് നന്നായി പ്രചരിപ്പിക്കപ്പെടുന്നു. പഠനങ്ങള്‍ പുറത്തു വരുമ്പോള്‍ ഇത് തള്ളിക്കളയാനും വയ്യ. ഇതില്‍ ലിംഗപരമായ വിവേചനമുണ്ടെന്നു പറയപ്പെട്ടു.കൂടുതലായി പുരുഷന്മാരിലെ ടെസ്റ്റ് റിസള്‍ട്ടുകളായിരുന്നു പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.രോഗം മൂലം മരിക്കാനുള്ള സാധ്യതയും ഇവരില്‍ തന്നെ. അതോടെ പുരുഷന്‍മാരെയാണ് കൂടുതലായി വ്യക്തമായി.
ചൈനയിലാണ് ഈ പ്രവണത ആദ്യമായി കണ്ടത്. ഒരു വിശകലനത്തില്‍ പുരുഷന്മാരില്‍ 2.8% മരണനിരക്ക് കണ്ടെത്തി, സ്ത്രീകളില്‍ 1.7%.അതിനുശേഷം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നിവിടങ്ങളിലും ഈ രീതിയില്‍ പരീക്ഷിച്ചു.അതിന്റെയും പ്രതികരണം മറിച്ചല്ലായിരുന്നു.പിന്നീട് കാരണങ്ങള്‍ തേടിയായി യാത്ര.
പുകവലി, അതായിരുന്നു ഒരു വിശദീകരണം.ചൈനയില്‍, 50% പുരുഷന്മാര്‍ പുകവലിക്കുന്നു, പക്ഷേ സ്ത്രീകളില്‍ 2% മാത്രമേ പുകവലിക്കുന്നുള്ളൂ, ശ്വാസകോശാരോഗ്യത്തിലെ അന്തര്‍ലീനമായ വ്യത്യാസങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഒരുത്തരമായിരുന്നു.
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു പേപ്പറാണ് പുകവലി എന്ന അനുമാനത്തെ പിന്തുണച്ചത്, അതില്‍ കടുത്ത ലക്ഷണങ്ങളുള്ളവരില്‍ 12% പേരും പുകവലിക്കാരാണെന്ന് കണ്ടെത്തി, എന്നാല്‍ 26%. പേര്‍ മരണമടഞ്ഞവരോ തീവ്രപരിചരണത്തില്‍ അവസാനിച്ചവരോ ആയിരുന്നു.
ആരോഗ്യ ശീലമെന്നായിരുന്നു മറ്റൊരു പഠനം.പുരുഷന്മാരില്‍ അധിക പേര്‍ക്കും സോപ്പുപയോഗിച്ച് കൈ കഴുകുന്നതില്‍ അശ്രദ്ധരാണെന്നായിരുന്നു. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും അവര്‍ കൈകൊണ്ടിരുന്നില്ല.
കോവിഡ് -19 നുള്ള രോഗപ്രതിരോധ പ്രതികരണത്തിലെ ലിംഗ വ്യത്യാസങ്ങള്‍ നിലവില്‍ ലോകമെമ്പാടും നടക്കുന്ന ആന്റിബോഡി സര്‍വേ തെളിയിക്കുന്നു.ജീവശാസ്ത്രത്തിനും ജീവിതരീതിക്കും പെരുമാറ്റത്തിനുമെല്ലാം ഒരോരുത്തരുടെ ജീവിതത്തിലും കൃത്യമായ പങ്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."