HOME
DETAILS

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത: ബജറ്റില്‍ തുക നീക്കിവെക്കണം

  
backup
July 02 2016 | 05:07 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b5%e0%b5%86%e0%b4%95%e0%b5%8d

പി കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ടു
കാസര്‍കോട്: കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍വേ പാതയ്ക്കു സംസ്ഥാന ബജറ്റില്‍ തുക നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എം.എല്‍.എമാര്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി.
കേന്ദ്ര പദ്ധതികളുടെ ചെലവില്‍ പകുതി വിഹിതം അതാതു സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് പുതിയ നയം. ഇതു എല്‍.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. 2009ലെ റെയില്‍വേ ബജറ്റിലാണ് കാഞ്ഞങ്ങാട്-കാണിയൂര്‍ പദ്ധതി ഉള്‍പ്പെടുത്തിയത്. സര്‍വേക്ക് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കിയിരുന്നു. 82 കിലോമീറ്ററുള്ള റെയില്‍പാത ഏറ്റവും ലാഭകരമെന്നാണു സര്‍വേയില്‍ കണ്ടെത്തിയത്. പാതയില്‍ 42 കിലോമീറ്റര്‍ കേരളത്തിലും 40 കിലോമീറ്റര്‍ കര്‍ണാടകയിലുമാണ്.
കേരളത്തില്‍ സര്‍വേ പൂര്‍ത്തിയായിട്ടും കര്‍ണാടകയില്‍ വനം മേഖലയിലൂടെയുള്ള സര്‍വേ വൈകിയിരുന്നു. നിരന്തര ഇടപെടലില്‍ കര്‍ണാടകയിലെ സര്‍വേയും പൂര്‍ത്തിയായി. ശക്തമായ ഇടപെടലില്‍ റെയില്‍വേ റീസര്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാത യാഥാര്‍ഥ്യമാകണമെങ്കില്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലടക്കം സംസ്ഥാന സര്‍ക്കാരിന്റെ സഹായം വേണം.
കര്‍ണാടക സര്‍ക്കാരിന്റെ സഹായമുണ്ടാകുമ്പോള്‍ സ്വപ്നപദ്ധതി വേഗത്തിലാകുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍റസാഖ്, എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
ഇതു സംബന്ധിച്ചു മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്കു കത്തും നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago
No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  a month ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago