HOME
DETAILS

ഫോണ്‍ കെണി: പൊലിസിലും സൈബര്‍ സെല്ലിലും പരാതി

  
backup
March 30 2017 | 00:03 AM

%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%a3%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b8%e0%b5%88%e0%b4%ac


തിരുവനന്തപുരം: അശ്ലീല ഫോണ്ടണ്‍ സംഭാഷണത്തില്‍ കുരുങ്ങി എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സംഭവത്തില്‍ പൊലിസിലും സൈബര്‍ സെല്ലിലും പരാതി.
സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പട്ടം ശശിധരനാണ് ഡി.ജി.പിക്കും സിറ്റി പൊലിസ് കമ്മിഷണര്‍ക്കും ഇന്നലെ രാവിലെ പരാതി നല്‍കിയത്. സംഭവം സംബന്ധിച്ച് പൊതുജനങ്ങളില്‍ സംശയമുണ്ടെന്നും അത് ദൂരീകരിക്കാന്‍ അടിയന്തര അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്‍.സി.പിയുടെ യുവജന സംഘടനയായ എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. മംഗളം ടെലിവിഷന്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, സി.ഇ.ഒ ആര്‍ അജിത്കുമാര്‍, കോഡിനേറ്റിങ് എഡിറ്റര്‍മാരായ എം.ബി സന്തോഷ്, ഋഷി കെ മനോജ്, ക്രൈം റിപ്പോര്‍ട്ടര്‍ എസ് ജയചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍മാരായ ലക്ഷ്മി മോഹന്‍, ഫിറോസ് സാലി മുഹമ്മദ്, എസ്.വി പ്രദീപ്, ഗൂഢാലോചനയില്‍ പങ്കെടുത്ത് ഫോണ്‍ ചെയ്ത സ്ത്രീ എന്നിവരെ പ്രതികളാക്കിയാണ് സൈബര്‍ സ്‌റ്റേഷനില്‍ കേസ് നല്‍കിയത്.
ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും പൊലിസിന് ലഭിച്ചിരുന്നില്ല.
പരാതി ലഭിച്ചതോടെ പൊലിസിന് ഇതേക്കുറിച്ച് അന്വേഷിക്കേണ്ടിവരും. ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സംഭവത്തെപ്പറ്റി ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നാണ് ആഭ്യന്തര വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പൊലിസ് നിയമോപദേശം തേടും.
അന്വേഷിക്കാമെന്ന് നിയമോപദേശം ലഭിച്ചാല്‍ രണ്ടു പരാതികളിലും കേസെടുത്ത് അന്വേഷണം നടത്തും.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago