HOME
DETAILS
MAL
മനോജ് വധം: പ്രതിയെ ചികിത്സക്ക് കൊണ്ടുപോയ വാഹനം വിട്ടുനല്‍കി
backup
July 02 2016 | 05:07 AM
തലശ്ശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ഒന്നാം പ്രതിവിക്രമനെ പരുക്കുപറ്റി ചികിത്സക്ക് കൊണ്ടുപോയ ബൊലേറോ കാര്‍ വിട്ടുകിട്ടണമെന്ന ഹരജി തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കേസിലെ 11ാം പ്രതി തളിപ്പറമ്പ് ചപ്പാരപ്പടവ് തടിക്കടവിലെ മണിക്കല്‍ അറപ്പയില്‍ കൃഷ്ണന് കണ്ണൂര്‍ ജില്ലയില്‍ തന്നെ താമസിക്കാനുള്ള അനുമതി തേടി നല്കിയ ഹരജി കോടതി തള്ളി. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലും വാഹനത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം വരുത്താനോ മറ്റോ പാടില്ലെന്ന വ്യവസ്ഥയിലുമാണ് കാര്‍ വിട്ടുനല്‍കിയത്. കൃഷ്ണന് കണ്ണൂര്‍ ജില്ലയില്‍ തങ്ങിയാല്‍ സാക്ഷികളെ സാധീനിക്കാന്‍ ഇടയുണ്ടെന്നും കേസന്വേഷണം പൂര്‍ത്തിയായില്ലെന്നുമുള്ള സി.ബി.ഐ വാദം അംഗീകരിച്ചാണ് ജാമ്യ വ്യവസ്ഥയില്‍ കോടതി ഇളവ് നല്‍കാതെ ഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."