HOME
DETAILS
MAL
അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവരെ പോലും പൊലിസ് തല്ലിച്ചതക്കുമ്പോൾ നടുറോഡിൽ പേരമകനുമൊത്ത് കാറോട്ടിക്കളിച്ച് കർണാടക എം.എൽ.എ
backup
March 29 2020 | 05:03 AM
ബംഗളൂരു: കൊവിഡ്-19 വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ പുറത്തിറങ്ങി ആഘോഷിക്കുന്നവരിൽ സാധാരണക്കാർ മാത്രമല്ല. ജനപ്രതിനിധികളും. ഗുബ്ബിയിലെ ജെ.ഡി.എസ് എം.എൽ.എ എസ്.ആർ ശ്രീനിവാസാണ് ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചത് റോഡിലിറങ്ങിയത്. പേരക്കുട്ടിക്കൊപ്പം നടുറോഡിൽ ടോയ് കാർ ഓടിച്ചു കളിക്കുന്നതിൻരെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അത്യാവശ്യങ്ങൽക്ക് പുറത്തിറങ്ങുന്നതിന് പോലും സാധാരണക്കാർ പൊലിസിന്റെ അടി വാങ്ങിക്കേണ്ടി വരുന്ന സാഹചര്യത്തിലാണിത്.
തുമാകുരുവിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽവെച്ചായിരുന്നു എം.എൽ.എയുടെ കാറോട്ടം. ആളുകൾ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ എം.എൽ.എ റോഡിൽ നിന്ന് മാറുകയായിരുന്നു.
എസ്.പി ഓഫീസിന് മുന്നിലായിരുന്നു എം.എൽ.എ പേരക്കുട്ടിയ്ക്കൊപ്പം റോഡിലിറങ്ങിയത്.
കർണാടകയിൽ കൊവിഡ് 19 ബാധയിൽ മൂന്ന് പേരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."