ഗൃഹനാഥന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
എരുമെപ്പെട്ടി: വേലൂര്‍ തണ്ടിലം കുറുവന്നൂരില് ഗൃഹനാഥന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി ചീനിക്കവളപ്പില്‍ രാജുവിന്റെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി.സംഭവ സ്ഥലത്ത് ഫോറന്‍സിക്ക് വിഭാഗം പരിശോധന നടത്തി.
തണ്ടിലം പടിഞ്ഞാറൂട്ട് ശാന്തിനികേതനാണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ കുറുവന്നൂര് ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ വച്ചാണ് സംഭവം നടന്നത്.
കൊച്ചു മക്കളോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ശാന്തിനികേതനെ സുഹൃത്തായ രാജു തടഞ്ഞ് നിര്‍ത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. മദ്യവും ലഹരി വസ്തുക്കളും അമിതമായി ഉപയോഗിക്കുന്ന രാജുവിന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.തൊഴിലിടത്തില്‍ വച്ചുണ്ടായ തര്‍ക്കമാണ് കുത്താന്‍ കാരണമെന്നാണ് ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുള്ളത്. ഭാര്യ ഉപേക്ഷിച്ച് പോയതിനാല്‍ ഇയാള്‍ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. തൃശൂര്‍ സിറ്റി ഫോറന്‍സിക്ക് വിഭാഗം ഓഫിസര്‍ റിനി തോമസ് സംഭവസ്ഥലവും കത്തിയും ബൈക്കും പരിശോധിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."