HOME
DETAILS

അന്യമാകുന്ന കാര്‍ഷികോപകരണങ്ങളുടെ ശേഖരവുമായി ഞാറ്റുവേല കൃഷിമേള

  
backup
June 01 2018 | 05:06 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8b%e0%b4%aa%e0%b4%95

 


പാലക്കാട് :പാലക്കാടിന്റെ കാര്‍ഷിക സങ്കല്‍പ്പങ്ങള്‍ക്ക് ഹരിത ഭംഗിയേകുന്ന ഞാറ്റുവേല കൃഷിമേള ആരംഭിച്ചു. പണ്ടത്തെ മനകളില്‍ഏറ്റവും കുടുതല്‍ ഉപയോഗിച്ചിരുന്നഇരുന്നൂറ് വര്‍ഷത്തോളം പഴക്കമുള്ള ഒറ്റത്തടിയില്‍ തീര്‍ത്തതും ചങ്ങലയോടുകുടിയതുമായ ഭസ്മക്കൊട്ട, നെല്ല് സൂക്ഷിക്കുന്നതിനും അളക്കുന്നതിനുമുള്ള ഉപകരണങ്ങളായ നൂറ്റിഇരുപത്തിയഞ്ച് വര്‍ഷം പഴക്കമുള്ള പറകള്‍, നൂറ് വര്‍ഷം പഴക്കമുള്ള മംഗലികള്‍ എന്നിവ മേളയില്‍ കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നതാണ്. ഇംഗ്ലീഷുകാരി, ചേറ്റുകാരി, പറമ്പ്കാരി, പൊടികാരി എന്നിങ്ങനെയുള്ള നാലുതരം കലപ്പകളുണ്ട്. ഇവക്ക് താരതാമ്യേന അറുപത്തയഞ്ച് വര്‍ഷം പഴക്കമുണ്ട്. പാലക്കാട്ടുകാര്‍ക്ക് അധികം കാണാന്‍ സാധിക്കാത്ത അറുപതു വര്‍ഷങ്ങള്‍ പഴക്കമുള്ള ജലചക്രങ്ങള്‍,കാളകളെ ഉപയോഗിച്ച് വെള്ളം കോരുന്ന കാളത്തേക്ക്, എത്തക്കൊട്ട, കൈക്കൊട്ട, വേത്ത്, തുടങ്ങിയവ വെള്ളം കോരാന്‍ വേണ്ടി ഉപയോഗിച്ചിരുന്നവയാണ്. കുരുത്തി,ഒറ്റല്‍ എന്നിവ കര്‍ഷകര്‍ മീന്‍പിടിത്തത്തിനായി ഉപയോഗിച്ചിരുന്നവയണ്.നീളം ചൊരയ്ക്കയും വട്ട ചൊരയ്ക്കയും ഉപയോഗിച്ചാണ് കള്ളുംകുടം നിര്‍മിച്ചിരുന്നത്. കുന്താണി, ഉലക്ക എന്നിവ നെല്ലുകുത്താനും തിരക്കല്ല ധാന്യങ്ങള്‍ പൊടിക്കാനും ഉപയോഗിക്കുന്നു. ഉത്സവങ്ങളില്‍ നിലവിളക്കായി ഉപയോഗിക്കുന്നത് മാടമ്പി വിളക്കും, ചെണ്ടയായി ഉപയോഗിക്കുന്നത് ഓണവില്ലുമാണ്.പണ്ടുള്ളവര്‍ കളം നിലംമെഴുകി വൃത്തിയാക്കുന്നതിന് ഉപയോഗിച്ചിരുന്നത് നിലംതല്ലിയാണ്. അരിയ്ക്ക് ക്ഷാമം വരുമ്പോള്‍ മാത്രം ഉപയോഗിക്കുന്നതിനായി അവര്‍ക്കിടയില്‍ പിടിയരി സുക്ഷിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഇത് സൂക്ഷിച്ചിരുന്ന പാത്രമാണ് കുരുമ. ഇവ കുടാതെ മെതിയടി,സാമ്പാര്‍പ്പത്തി, വടിപ്പന്‍കോല്‍,കുയില്‍,സേവനാഴി,ചമ്മന്തിമുട്ടി,കട്ടമുട്ടി,തളപ്പ്,ചേറ്റ്കുത്തി ഉറ,അവണപ്പലക,ഉപ്പേരിക്കൊട്ട എന്നിവയും പ്രദര്‍ശനത്തെ ആകര്‍ഷിക്കുന്നു.
ഈ കൃഷിമേളയില്‍ ചക്ക വിഭവങ്ങള്‍, മാമ്പഴങ്ങള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍,നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍,എല്ലാവിധ ഫലവൃക്ഷതൈകള്‍ എന്നിവ എല്ലാ ദിവസവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മൂന്ന്‌കൊല്ലംകൊണ്ട് കായ്ക്കുന്ന തെങ്ങ്, പതിനേഴുതരം മാവ്, മരമുന്തിരി, പതിനഞ്ചുതരം പ്ലാവ്, പാഷന്‍ഫ്രുട്ട് തുടങ്ങിയവയാണ് ഫലവൃക്ഷതൈകളില്‍ പ്രധാനം. കുടാതെ പാലക്കാട് കാണാന്‍ കഴിയാത്ത പാല്‍തെണ്ടി, ഉരുണികയ്മ, മുള്ളന്‍ കയ്മ, ആസാംബ്ലാക്ക്, കറുത്തനവര, നസര്‍ബാത്ത്, കലാജീര, ഒമക്കപുഞ്ച, വൈറ്റ് ജാസ്മിന്‍, വയനാടന്‍ ബസുമതി തുടങ്ങി അറുപതില്‍ കൂടുതല്‍ നെല്ലിനങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. ഓരോ ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാര്‍ ക്ലാസ്സുകളും സംഘടിപ്പിക്കുന്നു. പഴയകാല കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനമാണ് ഏറ്റവും സവിശേഷമായിട്ടുള്ളത. പാലക്കാടില്‍ ആദ്യമായി ആരംഭിച്ച ഞാറ്റുവേലയ്ക്ക് തിരിതെളിച്ചത് നഗരസഭ അധ്യക്ഷന്‍ പ്രമീള ശശിധരനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago