HOME
DETAILS
MAL
വാടക ഇപ്പോള്‍ വേണ്ട; അടയ്ക്കാന്‍ ആറു മാസം സാവകാശം നല്കി ദുബായ്
backup
March 29 2020 | 11:03 AM
ദുബായ്: കൊവിഡ്-19 വ്യാപിച്ച പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങായി ദുബായ് ഭരണകൂടം. വാടക അടയ്ക്കാന്‍ ആറു മാസം സാവകാശമാണ് ദുബായ് ഫ്രീ കൗണ്‍സില്‍ പ്രഖ്യാപിച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നടപടി. വാടക അടയ്ക്കാനുള്ള അവധി നീട്ടിയതിന് പുറമെ തുക തവണകളായി അടയ്ക്കാനുള്ള സൗകര്യവും ഫ്രീ കൗണ്‍സില്‍ പ്രഖ്യാപിച്ചു.
കൂടാതെ വിവിധ ഇന്‍ഷൂറന്‍സ് തുകകള്‍ തിരിച്ച് നല്‍കുകയും കമ്പനികളുടെയും വ്യക്തികളുടെയും മേല്‍ ചുമത്തപ്പെട്ട പിഴകളും ഒഴിവാക്കും. സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടാതെ ഫ്രീസോണിലെ തൊഴിലാളികള്‍ക്ക് ജോലി മാറാനുള്ള അവസരമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ദുബായ് ഫ്രീ കൗണ്‍സില്‍,ദുബൈ സിലിക്കോണ്‍ ഒയാസിസ്, ദുബായ് എയര്‍പ്പോര്‍ട്ട് ഫ്രീ അതോറിറ്റി, ജബല്‍ അലി ഫ്രീ സോണ്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് ഇന്റര്‍ നാഷണല്‍ ഫൈനാന്‍സ് സെന്റര്‍, ദുബായ് വികസന വകുപ്പ് കാര്യാലയം, ദുബായ് സൗത്ത് , മെയ്ദാന്‍ സിറ്റി കോര്പ്പറേഷന്, ദുബായ് മള്‍ട്ടി കമ്മോഡിറ്റി സെന്റര്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഭരകൂടം ഈ അവസരമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."