HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ജില്ലാതല റമദാന്‍ പ്രഭാഷണം നാളെ തുടങ്ങും

  
backup
June 01 2018 | 06:06 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4-4

 

കാസര്‍കോട്: 'ആസക്തിക്കെതിരേ ആത്മസമരം ' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമദാന്‍ കാംപയിന്റെ ഭാഗമായി ജില്ലാ എസ്.കെ.എസ്.എസ്.എഫ് നാളെ മുതല്‍ അഞ്ച് വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സ്പീഡ് വേ ഗ്രൗണ്ടിലെ ഖത്തര്‍ ഇബ്രാഹിം ഹാജി നഗറില്‍ സംഘടിപ്പിക്കുന്ന ജില്ലാതല റമദാന്‍ പ്രഭാഷണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാംപയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് 11 മേഖലകളിലും 35 ക്ലസ്റ്ററുകളിലും 300 ശാഖകളിലുമായി സംഘടിപ്പിക്കുന്നത്. ജില്ലാ റമദാന്‍ പ്രഭാഷണത്തില്‍ പ്രതികൂല കാലാവസ്ഥ മുന്‍കൂട്ടി കണ്ട് ആയിരത്തിലേറെ പേര്‍ക്ക് ഇരുന്നു ശ്രവിക്കാന്‍ പന്തല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയില്‍ ഉള്ള ശുചിമുറി സൗകര്യങ്ങളും സ്ത്രീകള്‍ക്ക് നമസ്‌കാര സൗകര്യവും സ്‌ക്രീനിലൂടെ കാണാനുള്ള സൗകര്യവുമുണ്ടാകും.
നാളെ രാവിലെ ഒന്‍പതിന് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബേര്‍ക്ക അബ്ദുല്ല ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് ബദ്‌റു മൗലീദ് സദസ്സോടെ പരിപാടി ആരംഭിക്കും. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി അധ്യക്ഷനാകും, മൂന്നിനു സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ട്രഷറര്‍ ബി.എം കുട്ടി അധ്യക്ഷനാകും. നാലിന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അധ്യക്ഷനാകും.
നാളെ മുതല്‍ നാലുവരെ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പ്രഭാഷകന്‍ അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി 'ബദര്‍ ഒരു ചരിത്ര വായന', 'എത്രയും പ്രിയപ്പെട്ട ഭര്‍ത്താവ് അറിയുവാന്‍', 'അബൂബക്കര്‍ സിദ്ദീഖ് (റ) ഉമ്മത്തിന്റെ വഴികാട്ടി' എന്നിവിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
അഞ്ചിനു സമാപന മഹാസംഗമത്തില്‍ വര്‍ഷങ്ങളായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരിപാടിയുടെ സ്വാഗതസംഘം ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി അനുസ്മരണ സമ്മേളനം നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത ജില്ലാ പ്രസിഡന്റുമായ ഖാസി ത്വാഖ അഹ്മദ് മൗലവി ഖാസിയാറകം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമസ്തയുടെയും കീഴ്ഘടങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളുടെയും പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സദസും കൂട്ടുപ്രാര്‍ഥനയും നടക്കും.
കൂട്ടുപ്രാര്‍ഥനക്ക് സൂഫിവര്യന്‍ ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും. നാലു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ നടക്കുന്ന സമാപന പ്രാര്‍ഥനക്ക് സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി, സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ നേത്യത്വം നല്‍കും. പരിപാടി എല്ലാ ദിവസവും രാവിലെ ഒന്‍പതിന് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബേര്‍ക്ക അബ്ദുല്ല ഹാജി, ജനറല്‍ കണ്‍വീനര്‍ താജുദ്ദീന്‍ ദാരിമി പടന്ന, വര്‍ക്കിങ് ചെയര്‍മാന്‍ ഹാരിസ് ദാരിമി ബെദിര, വര്‍ക്കിങ് കണ്‍വീനര്‍ മുഹമ്മദ് ഫൈസി കജെ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ ഷറഫുദ്ദീന്‍ കുണിയ, ജില്ലാ വര്‍ക്കിങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, കാസര്‍കോട് മേഖലാ പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര, ജില്ലാ ഭാരവാഹികളായ സിദ്ധീഖ് ബെളിഞ്ചം, സലാം ഫൈസി പേരാല്‍, പി.എച്ച് അസ്ഹരി ആദൂര്‍, ജൗഹര്‍ ഉദുമ, സ്വാദിഖ് മൗലവി ഓട്ടപ്പടവ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  12 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  20 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago