അക്കരത്തറവാട്ടുകാരുടെ ഉണ്ണിയപ്പ സമര്‍പ്പണത്തിനു നൂറ്റാണ്ടുകളുടെ പഴക്കം
കുമ്പള: റമദാന്‍ മാസത്തില്‍ കുമ്പള പേരാല്‍ കണ്ണൂര്‍ സീതി വലിയുള്ളാഹി മഖാമില്‍ പ്രശസ്തമായ കോട്ടിക്കുളം അക്കര തറവാട് അംഗങ്ങള്‍ നടത്തുന്ന ഉണ്ണിയപ്പ സമര്‍പ്പണത്തിനു ആണ്ടുകളുടെ വിശ്വാസവും പഴക്കവും. സന്താന സൗഭാഗ്യത്തിനായി കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ണിയപ്പം സമര്‍പ്പിച്ചു. അഞ്ചു നൂറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യമാണ് നോമ്പ് കാലത്ത് പേരാല്‍ കണ്ണൂര്‍ സീതി വലിയുള്ളാഹി മഖാമില്‍ കോട്ടിക്കുളം അക്കര തറവാട്ടുകാര്‍ നടത്തുന്ന ഉണ്ണിയപ്പ സമര്‍പ്പണത്തിനു പിറകിലുള്ളത്.
തറവാട്ടില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്ത കാലത്ത് സന്താന സൗഭാഗ്യത്തിനായി പൂര്‍വികര്‍ 800 ഉണ്ണിയപ്പം മഖാമില്‍ നേര്‍ച്ചയായി സമര്‍പ്പിക്കുകയായിരുന്നു. ഈ ആചാരം വര്‍ഷങ്ങളായി തുടരുന്നു. അസര്‍ നിസ്‌കാരാനന്തരം അക്കര തറവാട് കാരണവര്‍ എം മുഹമ്മദ് കുഞ്ഞി ഹാജിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘത്തെ മഖാം ഭാരവാഹികള്‍ സ്വീകരിച്ചു. കൂട്ടപ്രാര്‍ഥനയും കഴിഞ്ഞാണ് തറവാട് അംഗങ്ങള്‍ തിരികെ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."