ഇടുക്കിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു
തൊടുപുഴ: ഇടുക്കിയില്‍ രോഗബാധയുണ്ടായിരുന്ന പൊതുപ്രവര്‍ത്തകനുമായി ഇടപഴകിയ സുഹൃത്തിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. പൊതുപ്രവര്‍ത്തകനുമായി ഇടപഴകിയ നിരവധി ആളുകളാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കൂടുതല്‍ പേരുടെ പരിശോധനഫലം അടുത്ത ദിവസങ്ങളില്‍ ലഭിക്കും.
അതേ സമയം കൊവിഡ്-19 സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവാണ്. അടുത്ത ഫലം കൂടി നെഗറ്റീവായാല്‍ ഇദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാം. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരേണ്ടിവരും.പൊതുപ്രവര്‍ത്തകനെ 26-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം ശേഖരിച്ച സ്രവത്തിന്റെ പരിശോധനാഫലമാണ് ഞായറാഴ്ച പുറത്തുവന്നത്.
ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."