HOME
DETAILS

ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ രോഗപരിശോധനയും രോഗവിമുക്തിയും നടക്കുന്നത് ബഹ്റൈനില്‍

  
backup
March 29 2020 | 18:03 PM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2

>ഒരു മാസത്തിനുള്ളില്‍ 31840 കോവിഡ് പരിശോധനകള്‍, രോഗ വിമുക്തരായവര്‍ 272 

മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളിലെ കോവിഡ് -19 പരിശോധനയിലും രോഗവിമുക്തിയിലും മുന്നില്‍ നില്‍ക്കുന്നത് ബഹ്റൈനെന്ന് കണക്കുകള്‍. ബഹ്റൈനില്‍ ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചവരിൽ പകുതിയിലധികം പേരും രോഗം ഭേദമായി ആശുപത്രി വിട്ടു.
ബഹ്റൈനിൽ ഞായറാഴ്ച വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആണ്. ഇതിൽ 272 പേരാണ് സുഖം പ്രാപിച്ചത്. അതായത് ഏകദേശം 54.5 ശതമാനം പേർ. അതേ സമയം മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സുഖം പ്രാപിച്ചവരുടെ കണക്ക് കഴിഞ്ഞ ദിവസം വരെ ഇപ്രകാരമാണ്. സൗദി-1104ൽ 35 പേര്‍ (3.17 ശതമാനം) യു.എ.ഇയിൽ 405ൽ 55 പേര്‍ (13.58 ശതമാനം) ഒമാനിൽ 152ൽ 23 പേര്‍ (15.13 ശതമാനം) കുവൈത്തിൽ 235ൽ 64 പേര്‍ (27.23 ശതമാനം) ഖത്തറിൽ 562ൽ 43 പേര്‍ (7.65 ശതമാനം) .
ബഹ്റൈനില്‍ രോഗബാധിതർക്ക് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമുള്ള മികച്ച ചികിത്സയാണ് ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം നല്‍കിവരുന്നത്. ആരോഗ്യ വകുപ്പിന്‍രെ ഇത്തരം അതിവേഗ നടപടികളാണ് കൂടുതൽ പേരുടെ രോഗമുക്തിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

ഒരു മാസം മുന്പ് 2020 ഫെബ്രുവരി 24നാണ് ബഹ്റൈനിൽ ആദ്യ കോവിഡ് -19 രോഗം സ്ഥിരീകരിച്ചത്. ഇറാനിൽനിന്ന് എത്തിയ സ്കൂൾ ബസ് ഡ്രൈവറിലാണ് രോഗം കണ്ടെത്തിയത്. ഗൾഫിലെ തന്നെ ആദ്യ കേസായിരുന്നു ഇത്. ഇതേത്തുടർന്ന് ആരോഗ്യ മന്ത്രാലയവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന നാഷനൽ ടാസ്ക് ഫോഴ്സും സജീവ നടപടികളുമായി രംഗത്തെത്തി. വിദ്യാലയങ്ങൾക്ക് അവധി നൽകുന്നതുൾപ്പെടെ നടപടികൾ ഉടൻതന്നെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ഗള്‍ഫിലെ ആദ്യമരണം ഈമാസം മാര്‍ച്ച് 16 ന് ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അടുത്ത ദിവസങ്ങളിലായി മൂന്നു പേര്‍ കൂടി മരണപ്പെട്ടതോടെ ബഹ്റൈനില്‍ ആകെ കോവിഡ് മരണം 4 ആയി. മരണപ്പെട്ടവരെല്ലാം ഇറാനില്‍ നിന്ന് രോഗം ബാധിച്ച് ബഹ്റൈനിലെത്തി ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വദേശികളാണ്. കോവിഡിനോടൊപ്പം ഇവര്‍ക്ക് മറ്റു അസുഖങ്ങളുമുണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞവരായിരുന്നു ഇവരെല്ലാവരും.
അതേ സമയം, രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിലും ബഹ്റൈൻ മുന്നിലാണ്. ഞായറാഴ്ച വരെ 31840 പേരെയാണ് ബഹ്റൈനില്‍ പരിശോധനക്ക് വിധേയമാക്കിയത്. ബഹ്റൈനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നവരുടെയും രോഗ വിമുക്തി നേടുന്നവരുടെയുമെല്ലാം തത്സമയ വിവരങ്ങള്‍ www.moh.gov.bh/COVID19 എന്ന വെബ്സൈറ്റിലൂടെ ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം പുറത്തു വിടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago