HOME
DETAILS
MAL
ഒമാന്‍ വിദേശകാര്യ മന്ത്രി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും
backup
March 30 2017 | 09:03 AM
ന്യൂഡല്‍ഹി: ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അല്‍വി ബിന്‍ അബ്ദുല്ല അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. ഏപ്രില്‍ 2,3 തിയതികളിലായിരിക്കും സന്ദര്‍ശനം. ഇന്ത്യന്‍ വിദേശ മന്ത്രി സുഷമ സ്വരാജിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രധാന വ്യവസായ പങ്കാളിയാണ് ഒമാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യ- ഒമാന്‍ നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷിക വേളയില്‍ ഒമാന്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി ഇന്ത്യയെ ആദരിച്ചിരുന്നു.
2014ലും യൂസുഫ് ബിന്‍ അല്‍വി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2015ല്‍ സുഷമ സ്വരാജ് ഒമാനും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."