HOME
DETAILS

അതിര്‍ത്തി അടഞ്ഞിട്ടും  കേരളത്തിന് നിസ്സംഗത

  
backup
March 30 2020 | 03:03 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82
 
കൊച്ചി: മറ്റു സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ കേരളം ആവശ്യപ്പെട്ടാല്‍ പഴം, പച്ചക്കറി ഉള്‍പ്പെടെ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിന് റെയില്‍വേ തയാറാണെന്ന് തിരുവനന്തപുരം ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍ അറിയിച്ചു. 
വിതരണ ശൃംഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് കഴിഞ്ഞ ഒരാഴ്ചയായി 1591 വാഗണുകളിലായി 99929.56 ടണ്‍ ഉത്പന്നങ്ങള്‍ റെയില്‍വേ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലേക്ക് എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. 
ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാനങ്ങളെല്ലാം അതിര്‍ത്തികള്‍ അടച്ചിട്ട നിലയിലാണുള്ളത്. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്ന് റോഡ് മാര്‍ഗം അവശ്യസാധനങ്ങള്‍ എത്തിക്കുക ഏറെ ശ്രമകരമാണ്. സംസ്ഥാനങ്ങള്‍ കടന്നുപോകണമെങ്കില്‍ ആരോഗ്യ പരിശോധനയും സെല്‍ഫ് ഡിക്ലറേഷനും കഴിഞ്ഞ് വാഹനം തിരികെ എത്തുമ്പോഴേക്കും സമയം അധികരിക്കും. പഴം, പച്ചക്കറികള്‍ ഇങ്ങനെ എത്തിക്കുമ്പോള്‍ ഗുണനിലവാരത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.
ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എത്തിക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ റെയില്‍വേയെ ആണ് പ്രധാനമായും ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ അവശ്യസാധന ലഭ്യതക്കുറവ് ആ സംസ്ഥാനങ്ങള്‍ക്ക് പ്രതിസന്ധിയാവില്ലെന്നും ആവശ്യപ്പെട്ടാല്‍ കേരളത്തിലും ഇത്തരം സാധനങ്ങള്‍ എത്തിക്കുന്നത് റെയില്‍വേ സന്തോഷപൂര്‍വം ഏറ്റെടുക്കാന്‍ തയാറാണെന്നും രാജേഷ് ചന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ എഫ്.സി.ഐ സ്റ്റോറേജുകളിലേക്കാണ് അരിയും ഗോതമ്പും എത്തിക്കുന്നത്. അവിടെനിന്നാണ് അവ പൊതുവിപണിയിലേക്കെത്തുക. പാലക്കാട് ഡിവിഷനില്‍ 49938.89 ടണ്‍ ഉത്പന്നങ്ങള്‍ 806 വാഗണുകളിലായി എത്തിച്ചപ്പോള്‍ ഈ ഒരാഴ്ചയ്ക്കകം തൃശൂര്‍ വള്ളത്തോള്‍ നഗര്‍ മുതല്‍ തിരുനെല്‍വേലി വരെയുള്ള തിരുവനന്തപുരം ഡിവിഷനില്‍ എത്തിയത് 785 വാഗണുകളിലായി 49990.67 ടണ്‍ ഉത്പന്നങ്ങളാണ്.പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവ കൂടാതെ പെട്രോളിയം ഉത്പ്പന്നങ്ങളാണ് എത്തിച്ചതില്‍ ഭൂരിഭാഗവും. 
അയ്യായിരം ടണ്‍ കാലിത്തീറ്റ ചാലക്കുടിയിലും എത്തിച്ചിട്ടുണ്ട്. മറ്റ് ഭക്ഷ്യ ധാന്യങ്ങള്‍ക്കും ഉപ്പ്, പഞ്ചസാര, പാല്‍, ഭക്ഷ്യഎണ്ണ, ഉള്ളി, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്ക് കേരളം റോഡ് ഗതാഗതത്തെ ആശ്രയിക്കാറാണ് പതിവെന്നതിനാല്‍ത്തന്നെ റെയില്‍വേയ്ക്ക് ഇത്തരം ഓര്‍ഡറുകള്‍ ലഭിച്ചിട്ടില്ല. 
കഴിഞ്ഞ നാലുദിവസമായി ഏകദേശം 1.6 ലക്ഷം  വാഗണുകളാണ് വിതരണ ശൃംഖലയുടെ പ്രവര്‍ത്തനത്തിനായി വിവിധ ഉത്പന്നങ്ങള്‍ രാജ്യമെമ്പാടും എത്തിച്ചത്. ഇതില്‍ തന്നെ ഒരു ലക്ഷത്തിലധികം വാഗണുകളില്‍  അവശ്യവസ്തുക്കള്‍ മാത്രമായിരുന്നു. 
വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലായതിനാല്‍  റെയില്‍വേ ഉദ്യോഗസ്ഥര്‍ വിവിധ ഗുഡ്‌സ് ഷെഡുകളിലും  സ്‌റ്റേഷനുകളിലും കണ്‍ട്രോള്‍ ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തി ചെയ്താണ് അവശ്യ വസ്തുക്കളുടെ വിതരണം ഉറപ്പു വരുത്തുന്നത്.സംസ്ഥാനാതിര്‍ത്തി മറ്റ് സംസ്ഥാനങ്ങള്‍ അടച്ചിട്ടിരിക്കുന്ന സ്ഥിതി ഉള്ളതിനാല്‍ അവശ്യസാധന ലഭ്യതക്കുറവ് വരും ദിവസങ്ങളില്‍ കേരളത്തില്‍ പ്രകടമാവും. ഈ സാഹചര്യത്തില്‍ റെയില്‍വെയുടെ സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കാത്തതെന്തെന്ന ചോദ്യമാണ് ബാക്കിയാവുന്നത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago