പള്‍സ് പോളിയോ രണ്ടാം ഘട്ടം ഏപ്രില്‍ രണ്ടിന്
കൊല്ലം: ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഏപ്രില്‍ രണ്ടിന് കൊല്ലം ജില്ലയിലെ അഞ്ചു വയസുവരെ പ്രായമായ 1,92,633 കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കും.
ഇതര സംസ്ഥാനക്കാരുടെ 600 കുട്ടികളും ഇതിലുള്‍പ്പെടും. അന്ന് ബൂത്തുകള്‍ വഴി വാക്‌സിന്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തിയും വാക്‌സിന്‍ നല്‍കും.
പള്‍സ് പോളിയോ പരിപാടിയുടെ ക്രമീകരണങ്ങള്‍ എ.ഡി.എം ഐ. അബ്ദുല്‍ സലാമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ ജില്ലാതല കര്‍മ്മ സമിതി യോഗം വിലയിരുത്തി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, പ്രധാനപ്പെട്ട റയില്‍വേ സ്റ്റേഷനുകള്‍, തിരഞ്ഞെടുത്ത സ്‌കൂളുകള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
പോളിയോ നിര്‍മാര്‍ജനത്തിനായി നടത്തുന്ന യജ്ഞത്തില്‍ എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."