കടല്‍ക്ഷോഭം: സഹായമെത്തിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്ന് പരാതി
പൊന്നാനി: കടലാക്രമണം രൂക്ഷമായ പൊന്നാനി മുതല്‍ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള തീരങ്ങളിലെ നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായിട്ടും ആവശ്യമായ സഹായമെത്തിക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിച്ചതായി ആക്ഷേപം.
തീരദേശം ഇപ്പോഴും ശക്തമായ കടല്‍ക്ഷോഭത്തിന്റെ പിടിയിലാണ്. മുപ്പതോളം വീടുകള്‍ കടലേറ്റത്തില്‍ ഭീഷണിയിലാണ്. പത്തോളം വീടുകളിലേക്കു വെള്ളം കയറി. മുപ്പത്തിലധികം തെങ്ങുകള്‍ കടപുഴകി.
കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്നാണ് കടല്‍ക്ഷോഭവും ശക്തമായത്. കുടിവെള്ളമുള്‍പ്പെടെ ആവശ്യസാധനങ്ങളൊന്നും ലഭിക്കാതെ തീരവാസികള്‍ ദുരിതത്തിലാണ്. കടല്‍ ഭിത്തിയില്ലാത്ത മേഖലയിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്. അതേസമയം മേഖലയില്‍ അടിയന്തിര സഹായമെത്തിക്കാന്‍ ഭരണകൂടം യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. ജനപ്രതിനിധികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."