HOME
DETAILS

അഫ്ഗാന്‍ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് വിസമ്മതിച്ച് താലിബാന്‍

  
backup
March 30 2020 | 04:03 AM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be

 

കാബൂള്‍: അമേരിക്ക ഇടപെട്ടതിനെ തുടര്‍ന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉദ്യോഗസ്ഥ സംഘവുമായി ചര്‍ച്ചയ്ക്കു വിസമ്മതിച്ച് താലിബാന്‍. ഇന്നലെ താലിബാന്‍ വക്താവ് സബീഹുല്ലാഹ് മുജാഹിദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയുമായി താലിബാന്‍ ഒപ്പിട്ട സമാധാന കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേരത്തെ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു.
ഇരുപക്ഷത്തെയും തടവുകാരെ വിട്ടയയ്ക്കുമെന്നായിരുന്നു അമേരിക്കയുമായുള്ള കരാറിലുണ്ടായിരുന്നത്. എന്നാല്‍, താലിബാന്‍ തടവുകാരെ തങ്ങള്‍ വിട്ടയയ്ക്കില്ലെന്ന നിലപാടിലായിരുന്നു അഫ്ഗാന്‍ സര്‍ക്കാര്‍. അമേരിക്കയും താലിബാനുമായുള്ള കരാര്‍ തങ്ങളെ ബാധിക്കില്ലെന്നും അഫ്ഗാന്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അഫ്ഗാനില്‍ താലിബാന്‍ വീണ്ടും ആക്രമണങ്ങള്‍ നടത്തി. ഇതോടെ നിബന്ധനകള്‍ക്കു വിധേയമായി ഘട്ടംഘട്ടമായി തടവുകാരെ വിട്ടയയ്ക്കാമെന്ന നിലപാടുമായി അഫ്ഗാന്‍ രംഗത്തെത്തി. എന്നാല്‍, നിബന്ധനകള്‍ താലിബാന്‍ തള്ളിയതോടെ വീണ്ടും സംഘര്‍ഷമായി. ഇതോടെയാണ് അമേരിക്ക ഇടപെട്ടിരുന്നത്.
തുടര്‍ന്ന് 21 അഗം സംഘത്തെയാണ് താലിബാനുമായുള്ള ചര്‍ച്ചയ്ക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. സമാധാന കരാര്‍ അഫ്ഗാന്‍ പാലിക്കണമെന്നാണ് താലിബാന്റെ ആവശ്യം. കഴിഞ്ഞ ദിവസം അഫ്ഗാനിലെ കാബൂളില്‍ സിഖ് ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു താലിബാന്‍ വ്യക്തമാക്കിയതിനു പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ് രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago