HOME
DETAILS
MAL
ഷില്ലോങ്ങില്‍ കര്‍ഫ്യൂ
backup
June 02 2018 | 02:06 AM
ഷില്ലോങ്: മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കഴിഞ്ഞ രാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടുകയും പൊലിസിനുനേര്‍ക്ക് കല്ലെറിയുകയും ചെയ്തു. പൊലിസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് , എസ്.എം.എസ് ഉള്‍പ്പടെയുള്ളവ ഷില്ലോങ്ങില്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. മാവ്‌ലോങ് മേഖലയില്‍ ബസ് കണ്ടക്ടര്‍ പ്രദേശവാസികളാല്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ സംഘര്‍ഷം ഉടലെടുത്തതെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."