പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവം: പൊലിസ് കേസെടുത്തു, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍
കോട്ടയം:പായിപ്പാട് ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ സംഘം ചേര്‍ന്നതിന് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.സംഭവത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെസ്തു. മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്.ആളുകള്‍ കൂട്ടമായി എത്താന്‍ ഇയാള്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ഫോണ്‍രേഖകള്‍ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രി തന്നെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ പൊലീസ് തെരച്ചില്‍ നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. ലോക്ക് ഡൗണ്‍ ലംഘിച്ച് ആയിരത്തിലധികം വരുന്ന അതിഥി തൊഴിലാളികളാണ് ഇന്നലെ കോട്ടയം പായിപ്പാട്ടെ തെരുവിലിറങ്ങ് പ്രതിഷേധിച്ചത്.
എറണാകുളം റെയ്ഞ്ച് ഐജി കാളിരാജ് മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.കൃത്യമായ ആസൂത്രണമില്ലാതെ ഇത്രയും വേഗത്തില്‍ ഇത്രയും അധികം ആള്‍ക്കാര്‍ ഓരുമിച്ച് കൂടില്ലെന്ന നിഗമനത്തിലാണ് പോലീസും അധികൃതരും.
അതേ സമയം ഇന്ന് കോട്ടയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധവും ആശങ്കയും പായിപ്പാട് പൊതുവായി പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അതിഥി തൊഴിലാളികളെ ഇപ്പോള്‍ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ നിര്‍വാഹമില്ല.കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."