മഞ്ചേരി മെഡി.കോളജില്‍ പ്രിന്‍സിപ്പല്‍ നിയമനം വൈകുന്നു
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ നിയമനം വൈകുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡോ. പി.വി ശശിധരന് കോഴിക്കോടു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായി പോയ ഒഴുവിലേക്കാണു പുതിയ പ്രിന്‍സിപ്പല്‍ നിയമനം നടക്കേണ്ടത്.
ഇടുക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എം.പി ശശി ഈമാസം ഒന്നിനു പുതിയ പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹം കഴിഞ്ഞ ദിവസം ചുമതലയേറ്റില്ല.
പ്രിന്‍സിപ്പല്‍ നിയമനം വൈകുന്നതു മെഡിക്കല്‍ കോളജ് പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. ഡോക്ടര്‍മാരുടെയും പ്രൊഫസര്‍മാരുടേയും കുറവില്‍ ആശങ്കനിറഞ്ഞ സാഹചര്യത്തിലാണു നിലവില്‍ മെഡിക്കല്‍ കോളജ്. കൂടാതെ നാലാം ബാച്ച് എം.ബി.ബി.എസ് പ്രവേശന നടപടികളും അടുത്തായി തുടങ്ങാനിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെയും ഡോക്ടര്‍മാരുടെയും കുറവില്‍ വീര്‍പ്പുമുട്ടുന്ന മെഡിക്കല്‍ കോളജിനു പ്രിന്‍സിപ്പല്‍ നിയമനം വൈകുന്നതു കൂടുതല്‍ പ്രതിസന്ധിയാകുമെന്നാണു വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."