HOME
DETAILS
MAL
താല്‍ക്കാലിക പ്രധാനമന്ത്രിയായി നാസിറുല്‍ മുല്‍ക്ക് അധികാരമേറ്റു
backup
June 02 2018 | 02:06 AM
ഇസ്ലാമാബാദ്: പാകിസ്താന്റെ താല്‍ക്കാലിക പ്രധാനമന്ത്രിയായി മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍ക്ക് അധികാരമേറ്റു. ജൂലൈ 25ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് താല്‍ക്കാലിക പ്രധാനമന്ത്രിയെ നിയമിച്ചത്.
രാഷ്ട്രപതി മഅ്മൂന്‍ ഹസന് നാസിറുല്‍ മുല്ക്കിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. താല്‍ക്കാലിക പ്രധാനമന്ത്രിയായി നാസിറുല്‍ മുല്‍ക്കിന്റെ പേര് പ്രതിപക്ഷവും ഭരണപക്ഷവും ഐക്യകണ്ഠേനയാണ് ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."