തുറക്കാതെ സ്വകാര്യ ലാബുകള്‍; വഴിയടഞ്ഞ് ജീവിതശൈലീ രോഗികള്‍
കോഴിക്കോട്: സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാര്യ ലബോറട്ടറികളും അടഞ്ഞുകിടക്കുന്നത് ജീവിതശൈലീ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ സ്ഥിരമായി വിവിധ ലാബ് പരിശോധനകള്‍ നടത്തുന്നവര്‍ക്ക് ദുരിതമായി. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവക്ക് പുറമെ സോഡിയം, പൊട്ടാസ്യം ടെസ്റ്റുകളും ഡയാലിസിസ് രോഗികള്‍ക്കാവശ്യമായ കിഡ്‌നി ടെസ്റ്റുകളും നടത്തുന്നവര്‍ക്കാണ് പ്രയാസം നേരിടുന്നത്.
ബ്ലഡ് കൗണ്ട്, തൈറോയ്ഡ് പരിശോധനകള്‍ക്കും ബയോപ്‌സി പരിശോധനകള്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലാബുകള്‍ തുറക്കാത്തതിനാല്‍ സ്ഥിരമായി ടെസ്റ്റുകള്‍ നടത്തുന്ന പലരും സ്വകാര്യ ആശുപത്രികളിലെ ലബോറട്ടികളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് കൃത്യമായ മാര്‍ഗനിര്‍ദേശം ലഭിക്കാതായതോടെയാണ് ഭൂരിഭാഗം സ്വകാര്യ ലാബുകളും പൂട്ടിയത്. സംസ്ഥാനത്ത് അയ്യായിരത്തോളം സ്വകാര്യ ലബോറട്ടറികളാണ് ഉള്ളത്.
രോഗികള്‍ ഇടപഴകുന്ന സ്ഥലമായതിനാല്‍ ലാബുകള്‍ പ്രവര്‍ത്തിക്കാന്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ ആവശ്യമാണ്. വിവിധ പരിശോധനകള്‍ക്കായി വരുന്നവരില്‍ നിന്ന് രക്തസാംപിള്‍ ശേഖരിക്കുന്ന ജീവനക്കാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും അസുഖം പടരാന്‍ സാധ്യത കൂടുതലാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതൊക്കെ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇവര്‍ക്കാവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്വകാര്യ ലാബ് അധികൃതര്‍ ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
കൊവിഡിന്റെ സാമൂഹിക വ്യാപന തോത് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ ഇത്തരം ലബോറട്ടറികളിലൂടെ വളരെ പെട്ടെന്ന് ചെയ്യാന്‍ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ലബോറട്ടറികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന ആവശ്യമുയരുന്നത്. സ്വകാര്യ മെഡിക്കല്‍ ലാബുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നെങ്കിലും ഇത് നടപ്പാക്കിയിട്ടില്ല.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ലാബുകളും സംസ്ഥാനത്തുണ്ട്. ഇത് കണക്കിലെടുത്ത് നിയമസഭ നേരത്തെ പാസാക്കിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷെ്മന്റ് നിയമം നടപ്പാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."