റഷ്യന്‍ വിദേശകാര്യ മന്ത്രി കിമ്മുമായി കൂടിക്കാഴ്ച നടത്തി
പോങ്യാങ്: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തി. ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിനിടെയാണ് സെര്‍ജി ലവ്റോവ് കിമ്മുമായി കൂടിക്കാഴ്ച നടത്തിയത്. യു.എസുമായുള്ള കൂടിക്കാഴ്ചക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കിം സെര്‍ജി ലവ്റോവ് കൂടിക്കാഴ്ച. റഷ്യന്‍ സന്ദര്‍ശനത്തിന് കിമ്മിനെ അദ്ദേഹം ക്ഷണിച്ചു.
കൊറിയന്‍ ഭൂഖണ്ഡത്തില്‍ നടക്കുന്ന ആണവ നിരായുധീകരണ ശ്രമങ്ങള്‍ക്ക് റഷ്യ എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്ന് സെര്‍ജി ലവ്റോവ് പറഞ്ഞു.
കേവലം ആണവായുധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമല്ല കൊറിയന്‍ ഭൂഖണ്ഡത്തിലുള്ളത്. സ്ഥിരമായ സമാധാനമാണ് ഇവിടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
യു.എസിനെതിരേ ഉത്തരകൊറിയക്കായി ചൈന, റഷ്യ രാജ്യങ്ങള്‍ ഒന്നിക്കുന്ന സൂചനകളാണ് സെര്‍ജി ലവ്റോവിന്റെ സന്ദര്‍ശനം അറിയിക്കുന്നത്. നേരത്തെ കിം ജോങ് ഉന്നും ചൈന സന്ദര്‍ശിച്ചിരുന്നു.
കൂടാതെ ചൈനീസ് വിദേശകാര്യ മന്ത്രി കഴിഞ്ഞ മാസം ഉത്തരകൊറിയയും സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."