ഓടപ്പള്ളം സ്‌കൂളില്‍ 'അവഗണനയുടെ' പ്രവേശനോത്സവം
സുല്‍ത്താന്‍ ബത്തേരി: ഓടപ്പള്ളം ഏകാധ്യാപക വിദ്യാലയത്തിലെത്തിയ കുട്ടികള്‍ക്ക് ഇന്നലെ അമ്പരപ്പായിരുന്നു. സ്‌കൂള്‍ അങ്കണത്തില്‍ കുരുത്തോലകള്‍. പിന്നെ ലീന ടീച്ചറുടെ വക ചായയും കേക്കും. അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്ക് സ്വാഗതമോതിയാണ് ടീച്ചര്‍ സ്വന്തം കാശു ചെലവാക്കി ചെറിയതോതിലെങ്കിലും പ്രവേശനോത്സവം നടത്തിയത്. ടീച്ചര്‍ക്കൊപ്പം പ്രദേശത്തെ ചിലര്‍ കൂടി ചേര്‍ന്നതോടെ ലക്ഷങ്ങള്‍ പൊടിച്ചുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ പ്രവേശനോത്സവങ്ങളേക്കാള്‍ ഉഷാറായി ഓടപ്പള്ളം സ്‌കൂളിലെ പ്രവേശനോത്സവം. ആറു പേരാണ് സ്‌കൂളില്‍ പുതുതായി ചേര്‍ന്നത്. രണ്ടു മുതല്‍ നാലു വരെയുള്ള ക്ലാസുകളില്‍ 18 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്. സ്‌കൂള്‍ തലത്തില്‍ പ്രവേശനോത്സവം നടത്താന്‍ ആയിരം രൂപം വീതം നല്‍കുമ്പോഴാണ് അതേ വകുപ്പിന് കീഴില്‍ സാധാരണക്കാരുടേയും ആദിവാസികളുടേയും മക്കള്‍ പഠിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളെ എസ്്.എസ്.എ പൂര്‍ണമായും അവഗണിക്കുന്നത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി ജനപ്രതിനിധികളോ, വകുപ്പ് അധികൃതരോ അള്‍ട്ടര്‍നേറ്റീവ് സ്‌കൂളുകളെ തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല. മറ്റു സ്‌കൂളുകളുകളില്‍ പുസ്തകങ്ങള്‍, യൂനിഫോം എന്നിവ കൃത്യസമയത്ത് എത്തിച്ചെങ്കിലും ഓടപ്പള്ളം സ്‌കൂളില്‍ ഇതുവരെ യൂനിഫോമും എത്തിയിട്ടില്ല. നൂല്‍പ്പുഴ പഞ്ചായത്ത് ബെഞ്ചും ഡെസ്‌കും ഉള്‍പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കി എന്നത് മാത്രമാണ് ഏക ആശ്വാസം. രണ്ടു വര്‍ഷം മുമ്പു വരെ യൂനിഫോമും പഞ്ചായത്ത് നല്‍കിയിരുന്നു. എന്നാല്‍ എസ്.എസ്.എ യൂനിഫോം നല്‍കുമെന്നറിയച്ചതോടെ ഇതും നിലച്ചു.
ഗോത്രവര്‍ഗ വിഭാഗം കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമ്പോഴും ഏകാധ്യാപക വിദ്യാലയങ്ങളില്‍ പഠിക്കുന്നതില്‍ 90 ശതമാനവും ഗോത്രവര്‍ഗ വിഭാഗത്തില്‍പെടുന്ന കുട്ടികളാണന്ന പരിഗണന പോലും അധികൃതര്‍ നല്‍കുന്നല്ലെന്നതാണ് വാസ്തവം. ജില്ലയില്‍ 36 ഏകാധ്യാപക വിദ്യാലയങ്ങളാണുള്ളത്. പരാധീനകള്‍ക്ക് നടുവിലും സന്തോഷത്തോടെ കുരുന്നുകള്‍ക്ക് അക്ഷരം പകരുന്ന അള്‍ട്ടര്‍നേറ്റീവ് സ്‌കൂളുകളിലെ ടീച്ചര്‍മാര്‍ക്കും ബന്ധപ്പെട്ടവര്‍ പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."