ഇഖ്ബാലിന്റെ വേര്‍പാടില്‍ ഉള്ളന്നൂര്‍ ഗ്രാമം കണ്ണീര്‍ചാലായി
പട്ടാമ്പി: പട്ടാമ്പി പാലത്തിന്റ മുകളില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ മരണപ്പെട്ട ഇഖ്ബാലിന്റെ വിയോഗത്തില്‍ വിതുമ്പലടക്കാനാവാതെ ഉളളന്നൂര്‍ തച്ചറാംകുന്ന് നിവാസികള്‍. ഇഷ്ട്പ്പെട്ട നോമ്പ് തുറ വിഭവം ഉണ്ടാക്കണമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും മില്ലിലേക്ക് അരി പൊടിപ്പിക്കാന്‍ ചെന്നത്. രണ്ടു ദിവസം കഴിഞ്ഞ് വിദേശത്തേക്ക് പോകാനുളള ഒരുക്കത്തിലായത് കൊണ്ട് യാത്ര പറയാന്‍ വേണ്ടി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നിക്കാഹ് ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയെ കണ്ട് യാത്ര ചോദിച്ച് തിരിച്ച്' പട്ടാമ്പിയില്‍ നിന്നും വീട്ടിലേക്ക് വരുമ്പോഴാണ് വ്യാഴാഴ്ച വൈകുന്നേരം പട്ടാമ്പി പാലത്തില്‍ വെച്ച് എതിര്‍വശത്തു വന്നിരുന്ന ബൈക്കുമായി കുട്ടിയിടിച്ച് ഇഖ്ബാലിനെ മരണം തട്ടിയെടുത്തത്. സംഭവം നടക്കുന്ന സമയത്ത് ലൈന്‍ ബസ്സില്‍ ഇരുന്നിരുന്ന മുറ പെണ്ണിന് ഈ രംഗത്തിന് സാക്ഷിയാകേണ്ടി വന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ 11.30 ഓടെ വീട്ടില്‍ കൊണ്ട് വന്ന മൃതദേഹം ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. വിദേശത്തായിരുന്ന പിതാവ് ഉച്ചയോടെ വീട്ടിലെത്തി. കുടുംബത്തെ ആശ്വസിപ്പിക്കാനാവാതെയും വിതുമ്പലടക്കാനാവാതെയും നാട്ടുകാരും സുഹൃത്തുക്കളും ഹൃദയ ഭേദകമായ കാഴ്ചക്കാണ് ഉളളന്നൂര്‍ നിവാസികള്‍ സാക്ഷ്യം വഹിച്ചത്. മൂന്ന് മണിയോടെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ തച്ചറാംകുന്ന് ജുമാ മസ്ജിദില്‍ ഖബറടക്കി. തച്ചറാംകുന്ന് വീട്ടില്‍ അബ്ദുല്‍ ഖാദര്‍ സുഹറ ദമ്പതികളുടെ മൂത്ത മകനാണ് മുഹമ്മദ് ഇഖ്ബാല്‍. ഇസാന സഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."