പെര്‍മിറ്റ് പരിശോധിക്കണമെന്ന ആവശ്യം ശക്തം
മണ്ണാര്‍ക്കാട്: പിഞ്ചുകുട്ടികളുടെ കൂട്ടനിലവിളികളുടെ അമ്പരപ്പില്‍ കുളപ്പാടം പ്രദേശവാസികള്‍ മോചിതരായിട്ടില്ല. കൂട്ടക്കരച്ചിലിനിടെ വന്‍ശബ്ദത്തോടെ ബസ് കൊക്കയിലേക്ക് മറിഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ജനം അമ്പരന്നു.
അപകട സമയത്ത് മഴയില്ലാത്തത് രക്ഷാപ്രര്‍ത്തനം വേഗത്തിലാക്കാന്‍ സാധിച്ചു. അതിരാവിലെ ആയതുകൊണ്ട് റോഡില്‍ മറ്റുവാഹനങ്ങളില്ലാത്തതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
24 വര്‍ഷം കാലപ്പഴക്കമുളള ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് രക്ഷിതാക്കള്‍ അറിയുന്നത് വാഹന വകുപ്പ് അധികൃതര്‍ പരിശോധിക്കുമ്പോഴാണ്. കയറ്റം കയറുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത് ഇടത്തോട്ടായത് അപകടത്തിന്റെ ആഘാതം കുറച്ചു. എതിര്‍ ഭാഗമാകട്ടെ ഗര്‍ത്തതിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ പി.ടി.എ യോഗങ്ങളില്‍ നിലവിലുളള ബസ് മാറ്റണമെന്നാവശ്യം ശക്തമായിരുന്നുവെന്ന് ആരോപണമുണ്ട്.
15 വര്‍ഷം കാലപ്പഴക്കമുളള വാഹനങ്ങള്‍ പബ്ലിക് ക്യാരിയര്‍ സര്‍വിസ് നടത്താന്‍ പാടില്ലെന്ന നിയമമുണ്ടെന്നിരിക്കെ എങ്ങിനെയാണ് കാല്‍നൂറ്റാണ്ട് കാലം പഴക്കമുളള വാഹനത്തിന് പെര്‍മിറ്റ് ലഭിച്ചതെന്ന കാര്യം അന്വേഷിക്കണെന്നാവശ്യവും ശക്തമായിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ടെസ്റ്റ് എടുത്ത വാഹനത്തിന് ഒരു വര്‍ഷത്തെ ഫിറ്റ്‌നസ് മാത്രമാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഒറ്റപ്പാലം സബ് ആര്‍.ടി.ഓഫിസില്‍ അടച്ച ടാക്‌സിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിച്ചിട്ടുമുണ്ടെന്ന് രേഖകളില്‍ നിന്ന് മനസ്സിലാവുന്നത്. സ്‌കൂള്‍ ബസിന്റെ ഇന്‍ഷുറന്‍സ് സംബന്ധിച്ചും പരിശോധിക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്. പബ്ലിക് സര്‍വിസ് നടത്തി കാലപ്പഴക്കം ചെന്ന ബസ്സുകളാണ് സ്‌കൂള്‍ ബസുകളായി റോഡിലിറങ്ങുന്നത്. ഇത്തരം വാഹനങ്ങള്‍ സ്‌കൂള്‍ ബസുകളായി പെര്‍മിറ്റ് കൊടുക്കുന്നത് അവസാനിപ്പിക്കണമെന്നും ജനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."