ബാങ്കുകളുടെ ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കണം, എ.ടി.എമ്മുകളില്‍ പണം നിറയ്ക്കണം
ന്യൂഡല്‍ഹി: എല്ലാ ബാങ്കുകളുടെയും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.
എന്നാല്‍ ബാങ്കുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ എ.ടി.എമ്മുകളിലും പണം നിറയ്ക്കുന്നുണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കണം. എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയുണ്ടാകരുതെന്നും ബാങ്കിങ് ജോലികള്‍ തടസപ്പെടരുതെന്നും അവര്‍ ട്വീറ്റില്‍ പറഞ്ഞു.
ബാങ്കുകളില്‍ സാനിറ്റൈസറുകള്‍ വയ്ക്കണം. ശനിനാഴ്ച ധനമന്ത്രി ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തിയിരുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ വേണ്ടനടപടികള്‍ സ്വീകരിക്കാന്‍ അവര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അവശ്യസേവനങ്ങളെ ഒഴിവാക്കിയിരുന്നു. ബാങ്കുകള്‍ അവശ്യസേവനത്തില്‍ പെടുന്നതാണ്.
മിക്ക ബാങ്കിങ് സംവിധാനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. നിയന്ത്രണങ്ങള്‍ കാരണം ചില ബാങ്കുകള്‍ അവരുടെ സേവനസമയത്തില്‍ മാറ്റം വരുത്തുകയും അത്യാവശ്യമല്ലാത്ത ബാങ്കിങ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."