നൂറണിയിലെ കലുങ്ക് നിര്‍മാണം; സ്വകാര്യബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു
കോട്ടായി: മഴക്കാലമായാല്‍ നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടിനു പരിഹാരമായി നൂറണിയില്‍ നടക്കുന്ന കലുങ്ക് നിര്‍മാണം ഇതുവഴിയുള്ള സ്വകാര്യ ബസുകളെ പ്രതിസന്ധിയിലാക്കുന്നു. തച്ചങ്കാട്, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി റൂട്ടുകളിലെയും കല്ലൂര്‍, തലപ്പൊറ്റ, കിണാവല്ലൂര്‍ -മുണ്ടൂര്‍ എന്നീ ബസുകള്‍ക്ക് പുറമെ പട്ടാമ്പി, ഗുരുവായൂര്‍ ബസുകളുമാണ് ദിവസങ്ങളായി ഗതാഗത പരിഷ്‌കാരത്തില്‍ നിസഹായാരിക്കുന്നത്. ഡി.പി.ഒ., ജങ്്ഷനില്‍ നിന്നും പുതുപ്പള്ളിതെരുവ്, വെണ്ണക്കര, തിരുനെല്ലായ് ജങ്ഷന്‍ വഴി കള്ളിക്കാട് വഴി വേണം മേഴ്‌സി ജങ്ഷനിലെത്താമെന്നതിനാല്‍ ഓരോ ദിവസവും കിലോമീറ്റര്‍ അധികം ഓടുന്നതിനാല്‍ പ്രതിദിനം 40 കിലോമീറ്റര്‍ അധികമാണ് ഓരോ ബസുകള്‍ക്കും അധികം ഓടേണ്ടത്.
ഇതുവഴി 10 മുതല്‍ 12 വരെ ലിറ്റര്‍ അധികം ചെലവ് വരുമെന്നതിനാല്‍ ഇന്ധന ചെലവ് 800 രൂപയോളം നഷ്ടമാണെന്നാണ് സ്വകാര്യ ബസുകാര്‍ പറയുന്നത്. ഇതുമൂലം പൂടുര്‍ കോട്ടായി റൂട്ടിലെയും മറ്റും ബസുകള്‍ ട്രിപ്പുകള്‍ വെട്ടിച്ചുരുക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.
മാത്രമല്ല ഇതുവഴിയുള്ള അധിക ഓട്ടത്തില്‍ ഗതാഗതക്കുരുക്കും പതിവായതിനാല്‍ മത്സരയോട്ടവും പതിവായിരിക്കുകയാണ്. പട്ടാമ്പി റൂട്ടിലുള്ള മിക്ക ബസുകളും ചെറിയ സ്റ്റോപ്പുകളില്‍ നിര്‍ത്താത്ത സ്ഥിതിയാണ്. നേരത്തെ ചക്കാന്തറയിലെ പണിക്കായി ബന്ധപ്പെട്ട് ഭാഗികമായി ഗതാഗതം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഈ മാസം 16 വരെയാണ് അധികൃതര്‍ പറഞ്ഞിട്ടുള്ള സമയമെന്നിരിക്കെ പണികള്‍ എന്നു തീരുമെന്നതു കണ്ടറിയണം.
നേരത്തെ മേപ്പറമ്പ് ബൈപാസ് ജംഗ്ഷന് സമീപത്തെ റോഡുപണിയുമായി ബന്ധപ്പെട്ടിട്ടുള്ള ഗതാഗത പരിഷ്‌കാരങ്ങള്‍ സ്വകാര്യ ബസുകള്‍ നിര്‍ത്തി വെച്ചതുംഇതുവഴിയുള്ള യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഇന്ധനവില വര്‍ദ്ധനവിനു പുറമെ ഇത്തരത്തിലുള്ള അധികദൂരം ഓടുന്നതുമൂലം മിക്ക ബസുകളും നഷ്ടമായതിനാലാണ് നിര്‍ത്തിവെക്കാന്‍ കാരണമാവുന്നത്. മാത്രമല്ല റോഡുപണി മുതലെടുത്ത് ഓട്ടോക്കാരെ യാത്രക്കാരെ കൊള്ളയടിക്കുകയാണ്.
മേഴ്‌സി- തിരുനെല്ലായി റോഡരികില്‍ മരങ്ങളുടെ ചില്ലകള്‍ റോഡിലേക്കിറങ്ങി നില്‍ക്കുന്നതും ബസുകളിലെ യാത്രക്കാര്‍ക്ക് വിനയാവുകയാണ്. തിരുനെല്ലായി ജങ്ഷനില്‍ പകല്‍ സമയത്ത് പൊലിസുകാരുണ്ടെങ്കിലും സന്ധ്യാ സമയമായാല്‍ ഇവിടെ ഗതാഗത ക്കുരുക്കും പതിവാകുകയാണ്. നൂറണി ജങ്ഷനിലെ കലുങ്ക് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാണമെന്നും വാഹനഗതാഗതം പൂര്‍വ സ്ഥിതിയിലാക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."