HOME
DETAILS
MAL
മിസൈല്‍ പരീക്ഷണം: സ്ഥിരീകരിച്ച് ഉത്തരകൊറിയ
backup
March 30 2020 | 23:03 PM
പ്യോങ്യാങ്: ലോകം കൊവിഡ് ഭീതിയില്‍ തുടരുമ്പോള്‍ മിസൈല്‍ പരീക്ഷണം നടത്തിയെന്ന ആരോപണം ശരിവച്ച് ഉത്തരകൊറിയ.
സൂപ്പര്‍ ലാര്‍ജ് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറുകളാണ് പരീക്ഷിച്ചതെന്നും ഇതു വിജയകരമായിരുന്നെന്നും വ്യക്തമാക്കി രംഗത്തെത്തിയ ഉത്തരകൊറിയ, ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഈ മാസം ഇതു നാലാം തവണയാണ് മിസൈല്‍ പരീക്ഷണം നടത്തുന്നതെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമടക്കം കൊവിഡ് ഭീതി നേരിടുന്ന സമയത്ത് ഉത്തരകൊറിയ തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണം നടത്തുന്നതായി ആരോപിച്ച് ജപ്പാനും ദക്ഷിണകൊറിയയുമായിരുന്നു രംഗത്തെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."