HOME
DETAILS
MAL
ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ഇത്തവണ ശമ്പളം നേരത്തെ
backup
March 30 2020 | 23:03 PM
തിരുവനന്തപുരം: കൊവിഡ് 19 വ്യാപന സാഹചര്യത്തില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യം മേഖലയിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഒന്നാം തീയതി തന്നെ ലഭിക്കും. ഇതിനായി ധനകാര്യ വകുപ്പ് കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവിറക്കി.
സാധാരണ ഗതിയില്‍ എല്ലാ മാസത്തിലെയും ആദ്യത്തെ ആഴ്ചയിലെ മൂന്നാമത്തെ പ്രവൃത്തി ദിവസമാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്.
ഇത്തവണ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കുള്ള ശമ്പളം ഒന്നാം തീയതി തന്നെ നല്‍കുന്നത്. ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ച് ശമ്പളം നേരത്തെയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."