HOME
DETAILS
MAL
ബാരിക്കേഡ് തീര്‍ത്ത് തടയാന്‍ നിര്‍ദേശം നല്‍കി കലക്ടര്‍
backup
March 31 2020 | 00:03 AM
കല്‍പ്പറ്റ: കൊവിഡ്-19 രോഗ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് പരിഗണിക്കാതെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്നും ജില്ലാ അതിര്‍ത്തി കടന്ന് വരുന്നവരെ തടയാനായി അതിര്‍ത്തികളില്‍ ബാരിക്കേഡ് നിര്‍മിക്കാന്‍ വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല വനംവകുപ്പിന് നിര്‍ദേശം നല്‍കി.
ആളുകള്‍ അതിര്‍ത്തി കടന്ന് വരുന്നത് തടയുന്നതിന് പൊലിസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ആളുകള്‍ അതത് ഇടങ്ങളില്‍ കഴിയണമെന്ന സന്ദേശം പലതവണ ബോധ്യപ്പെടുത്തിയിട്ടും അതിര്‍ത്തി വഴി കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
ഇത് കര്‍ശനമായി തടയാനാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞ ദിവസം കൈക്കുഞ്ഞടക്കമുള്ള അഞ്ചംഗ കുടുംബം അതിര്‍ത്തിയിലെത്തിയിരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെ എത്തിയ കുടുംബത്തെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
ഇതിന് പിന്നാലെ അന്നുതന്നെ വൈകിട്ട് ആറോടെ ഒരാള്‍ അതിര്‍ത്തി കടന്ന് കാല്‍നടയായി എത്തി. പിന്നാലെ രണ്ട് കാറുകളിലായും ആളുകള്‍ എത്തി.
എന്നാല്‍ ആരേയും ജില്ലാ ഭരണകൂടം പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇവരെ പിന്നീട് ഞായറാഴ്ച രാവിലെ 10ഓടെ തിരികെ അതിര്‍ത്തി കടത്തി മൂലഹള്ള ചെക്‌പോസ്റ്റില്‍ കേരള അധികൃതര്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവരില്‍ ആദ്യ സംഘത്തോട് കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയാറായില്ല. ഇതോടെയാണ് അതിര്‍ത്തികളില്‍ ബാരിക്കേട് വച്ച് തടയിടാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."