HOME
DETAILS
MAL
നിപാ മുന്‍കരുതല്‍: ചികിത്സാസ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചു
backup
June 02 2018 | 07:06 AM
കല്‍പ്പറ്റ: നിപാ വൈറസ് മുന്‍ കരുതലുമായി ബന്ധപ്പെട്ട് തിരുനെല്ലി പഞ്ചായത്തിലെ രണ്ട് പാരമ്പര്യ ആയുര്‍വ്വേദ ചികിത്സാ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കാളിക്കൊല്ലിയിലെ കേളു വൈദ്യരുടെ സ്ഥാപനവും തിരുനെല്ലിയിലെ വെള്ളന് വൈദ്യരുടെ സ്ഥാപനവുമാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചത്. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം രോഗികള്‍ ചികിത്സാര്‍ത്ഥം ഇവിടെ വരാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."