നടവയല്‍ ടൗണിലും പരിസര പ്രദേശങ്ങളിലും വിദേശമദ്യം സുലഭം
നടവയല്‍: നടവയലിലും പരിസര പ്രദേശങ്ങളായ ചിറ്റാലൂര്‍കുന്ന് പാതിരിയമ്പം തുടങ്ങിയ ഭാഗങ്ങളില്‍ വന്‍തോതില്‍ വിദേശമദ്യ വില്പനയും ഉപഭോഗവും വര്‍ധിച്ചിട്ടും വില്പന തടയാന്‍ ബന്ധപ്പെട്ട എക്‌സൈസോ പൊലിസ് അധികൃതരോ ശ്രമിക്കുന്നില്ലന്ന് പരാതി.
പനമരം, പുല്‍പ്പള്ളി, മന്തംകൊല്ലി വിദേശമദ്യശാലകളില്‍ നിന്നും കെയ്‌സ് കണക്കിന് മദ്യമാണ് ഇവിടെ എത്തിച്ച് വില്പ്പന നടത്തുന്നത്. ഓട്ടോ, സ്‌കൂട്ടര്‍ എന്നീ വാഹനങ്ങളിലും മദ്യം സ്ഥിരമായി കൊണ്ടുവരുന്ന ആളുകളും സജീവമായിട്ടുണ്ട്. നടവയല്‍ ടൗണിലെ ഏത് മുക്കിലും മൂലയിലും ഏത് സമയവും മദ്യം സുലഭമായി ലഭിക്കുന്ന സാഹചര്യമാണുള്ളത്.
ആവശ്യക്കാര്‍ക്ക് കുപ്പി ആയിട്ടും ചില്ലറ ഊറ്റി വില്പ്പന നടത്തുന്നവരും സജീവമാണ്. മദ്യലഹരിയില്‍ അഴിഞ്ഞാടുന്ന ആളുകള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ശല്ല്യവും അനവധിയാണ്. പനമരം, കേണിച്ചിറ പോലീസ് സ്‌റ്റേഷന്റെ അതിര്‍ത്തി ടൗണായ നടവയലില്‍ മദ്യവില്പനക്ക് തടയിടാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വേണ്ട പരിശോധനകളോ കര്‍ശനമായ നടപടികളോ ഉണ്ടാവുന്നില്ല.
എക്‌സൈസാവട്ടെ വല്ലപ്പോഴും പേരിന് മാത്രം വന്ന് പോവുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത് ടൗണിലെ അനധികൃത മദ്യവില്പന തടയുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."