സര്‍ക്കാര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നു: ഉമര്‍ അബ്ദുല്ല
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല. കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോഹ്‌റയെ സന്ദര്‍ശിച്ചു നിവേദനം സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീര്‍ സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായി പെരുമാറുന്നുവെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടത്. നിയമസഭയുടെ അന്തസ്സിനു നിരക്കാത്ത സംഭവങ്ങളുണ്ടാകുന്നതായും ഗവര്‍ണര്‍ക്കു നല്‍കിയ പാരാതിയില്‍ പറയുന്നു.
കശ്മീര്‍ സഭയില്‍ ഈയിടെ വാഗ്വാദങ്ങളും ഭരണ-പ്രതിപക്ഷ വാക്കേറ്റവും കൈയാങ്കളിയും അരങ്ങേറിയിരുന്നു. പ്രതിപക്ഷമടക്കം പിന്തുണച്ചിട്ടും പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ ഭരണപക്ഷ സബ്ജക്ട് കമ്മിറ്റിക്കു വിട്ടതിലും പ്രതിപക്ഷം ഗവര്‍ണറെ പ്രതിഷേധമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."