HOME
DETAILS
MAL
പൊയില്‍മുക്ക് വലകെട്ട് ഒളോടിത്താഴ റോഡ്-ലെവല്‍ പരിശോധന തുടങ്ങി
backup
March 30 2017 | 20:03 PM
ചേരാപുരം: വേളം കുറ്റ്യാടി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പൊയില്‍മുക്ക് വലകെട്ട് ഒളോടിത്താഴ റോഡിന്റെ ലെവല്‍ പരിശോധനയും വീതി നിര്‍ണയവും ഇന്നലെ തുടങ്ങി. കുറ്റ്യാടി പഞ്ചായത്തിലെ പൊയില്‍ മുക്ക് മുതല്‍ വേളം പഞ്ചായത്തിലെ ഒളോടിത്താഴവരെയുള്ള ഭാഗമാണ് ഇന്നലെ പരിശോധിച്ചത്. പി.എം.ജി.എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി എണ്‍പത്തിരണ്ട് ലക്ഷം രൂപയാണ് ഈ റോഡിന് അനുവദിച്ചിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ കെ.പി സലീമ, റോഡ് വികസന സമിതി ചെയര്മാന് ടി.പി സൂപ്പി ഹാജി, കണ്‍വീനര്‍ കെ.സി ബാബു, വാര്‍ഡ് കണ്‍വീനര്‍ കിണറുള്ളതില്‍ അസീസ്, കെ.പി ഗോപാലന്, പുത്തലത്ത് അബ്ദുല്ല എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."