HOME
DETAILS
MAL
കുറ്റ്യാടി മുള്ളന്‍കുന്ന് റോഡ്: റീടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാവുന്നു
backup
March 30 2017 | 20:03 PM
കുറ്റ്യാടി: മലയോര മേഖലയായ മുള്ളന്കുന്നിലേക്കും പശുക്കടവിലേക്കുമുള്ള ഏകസഞ്ചാര മാര്‍ഗമായ കുറ്റ്യാടി മുള്ളന്‍കുന്ന് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുന്നു.
റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇടുങ്ങിയ റോഡിന്റെ ഇരുഭാഗത്തുമുള്ള താഴ്ചകളിലേക്ക് ചെറുവാഹനങ്ങള്‍ വീഴുന്നതും പതിവായിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ കുറ്റ്യാടി പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.പി.അശോകന് അധ്യക്ഷനായി. കെ.ഷൈജു, കെ.സതീശന്, കെ.നാണു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."