ബഹ്റൈനിലെ ഹെല്‍ത്ത് സെന്ററുകളില്‍ ഏപ്രില്‍ 1 മുതല്‍ സമയ മാറ്റം
മനാമ: ബഹ്റൈനില്‍ ഹെല്‍ത്ത് സെന്ററുകളുടെ പ്രവൃത്തി സമയം ഏപ്രില്‍ 1 മുതല്‍ മുതല്‍ മാറുമെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച മുതല്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 7 വരെയായിരിക്കും ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിക്കുക.
അതേസമയം, നോര്‍ത്ത് മുഹര്‍റഖ് ഹെല്‍ത്ത് സെന്റര്‍, യൂസുഫ് എന്‍ജിനീയര്‍ ഹെല്‍ത്ത് സെന്റര്‍, റിഫയിലെ ഹമദ് കാനൂ ഹെല്‍ത്ത് സെന്റര്‍ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
എന്നാല്‍ മുഹമ്മദ് ജാസിം ഹെല്‍ത്ത് സെന്റര്‍ രാവിലെ 7 മുതല്‍ രാത്രി 11 വരെയും ശൈഖ് സല്മാന് ഹെല്‍ത്ത് സെന്റര്‍ രാവിലെ 7 മുതല്‍ ഉച്ചക്ക് 2.15 വരെയുമാണ് പ്രവര്‍ത്തിക്കുക. മറ്റ് ഹെല്‍ത്ത് സെന്ററുകളിലെ രോഗികളെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ ചികിത്സിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേസമയം ഹെല്‍ത്ത് സെന്ററുകളുടെ സമയ മാറ്റം കോവിഡ് 19 പരിശോധനയെ ബാധിക്കില്ല. ബഹ്റൈനില്‍ സര്‍ക്കാറിനു കീഴിലുള്ള പ്രത്യേക കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ കോവിഡ് 19 പരിശോധനയും രോഗീ പരിചരണവും നടക്കുന്നത്. നിലവില്‍ 33852 പേരിലാണ് രാജ്യത്ത് കോവിഡ് പരിശോധന നടന്നത്. ഇതില്‍ 268 പേര് മാത്രമാണിപ്പോള്‍ രോഗ ബാധിതരായുള്ളത്. 295 പേര് ഇതിനകം രോഗ വിമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."