വിജ്ഞാനം വിരല്‍തുമ്പിലാക്കി എസ്.എന്‍ കോളജ് ലൈബ്രറി
കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജ് ലൈബ്രറിയില്‍ ഇനി വിജ്ഞാനം വിരല്‍തുമ്പിലാകും.
കോളജിലെ 15ഡിപ്പാര്‍ട്ട്‌മെന്റുകളിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷത്തിലധികം പുസ്തകങ്ങളും, ഒട്ടനവധി റഫറന്‍സ് ഗ്രന്ഥങ്ങളും ആനുകാലികങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കുന്ന ഡിജിറ്റല്‍ ലൈബ്രറി പൂര്‍ണസജ്ജമായിക്കഴിഞ്ഞു. കോളേജിലെ ഹിസ്റ്ററിബ്ലോക്കിന്റെ ഒന്നാം നിലയില്‍ 6000ച.അടി വിസ്തൃതിയിലാണ് സെന്‍ട്രല്‍ ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്. ലൈബ്രറിയിലെ ഏതെങ്കിലും ഒരു പുസ്തകം തിരയുന്ന ഒരാള്‍ക്ക് ആ പുസ്തകത്തിന്റെ വിവരങ്ങള്‍, ഉള്ളടക്കത്തിന്റെ സംക്ഷിപ്ത രൂപം, കവര്‍ പേജിന്റെ ചിത്രം, സമാന ഉള്ളടക്കമുള്ള മറ്റ് പുസ്തകങ്ങളെ
സംബന്ധിച്ച വിവരങ്ങളും ഉടനടി ലഭ്യമാകും.
ഇലക്‌ട്രോണിക് സാങ്കേതികവിദ്യയില്‍ പരിജ്ഞാനമില്ലാത്തവര്‍ക്കു പോലും വളരെ ലളിതമായി ഓണ്‍ലൈന്‍ പബ്ലിക് ആക്‌സസ് കാറ്റലോഗിലൂടെ (ഛജഅഇ) ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളുടെയും വിവരങ്ങള്‍ ക്ഷണത്തില്‍ ലഭ്യമാകും.
അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, ഗവേഷകര്‍ തുടങ്ങി അക്കാദമിക് താല്‍പര്യമുള്ള ഏവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചിട്ടുണ്ട്. പ്രവൃര്‍ത്തി ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.30വരെയും, അവധി ദിവസങ്ങളില്‍ 9.30 മുതല്‍ 4.30 വരെയുമായിരിക്കും പ്രവര്‍ത്തന സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."