കുറ്റിയടിക്കല്‍ കര്‍മം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു
കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറം മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചു നല്കുന്ന ഏഴു വീടുകളുടെ കുറ്റിയടിക്കല്‍ കര്‍മം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. നിര്‍മാണ കമ്മിറ്റി ചെയര്മാന് എം.കെ അബൂബക്കര്‍ ഹാജി അധ്യക്ഷനായി. പൊതു സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രൊ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി.മുഹമ്മദ് കുഞ്ഞി, വണ്‍ഫോര്‍ അബ്ദുള്‍ റഹിമാന്‍, എം.ഇബ്രാഹിം, എ.പി.ഉമ്മര്‍, കുഞ്ഞാമദ് പുഞ്ചാവി, അബിദ് ആറങ്ങാടി, ബഷീര്‍ വെള്ളിക്കോത്ത്, എം.എസ്.ഫൈസല്‍, സി.എച്ച്.ഹമീദ് ഹാജി, ഷംസുദ്ദീന് കൊളവയല്‍, കെ.കെ.ബദ്റുദ്ദീന്‍, ഹാരിസ് ബാവാനഗര്‍, സി.എച്ച്.യൂനസ്, കെ.എച്ച്.ഇബ്രാഹിം, എം.പി.ജാഫര്‍, മുഹമ്മദ് അക്ബര്‍,സി.എച്ച്.മൊയ്തീന് കുഞ്ഞി, വി.ഇബ്രാഹിം ഹാജി, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി, എം.പി.കുഞ്ഞബ്ദുല്ലഹാജി, കെ.എസ്.ഹമീദ് ഹാജി, മുഹമ്മദ് കുഞ്ഞി മാഹിന്‍, പി.എം.ഫാറൂഖ്, തെരുവത്ത് മൂസ ഹാജി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."